Monday, 27 November 2017

•പരീക്ഷകൾ ഡിസംബർ 19ന് ആരംഭിക്കും മൂന്നാം വർഷ ബിപിടി (2014 അഡ്മിഷൻ റഗുലർ ആൻഡ് 2014നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ 19ന് ആരംഭിക്കും. അപേക്ഷകൾ ഡിസംബർ ഏഴു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 11 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ഒന്നാം വർഷ പരീക്ഷയുടെ മാർക്ക്ലിസ്റ്റിന്‍റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. രണ്ടാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ ആൻഡ് പഴയ സ്കീം 2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ 15 മുതൽ ആരംഭിക്കും. അപേക്ഷകൾ ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും. മൂന്നാം വർഷ എംഎസ്സി. മെഡിക്കൽ അനാട്ടമി (2013 അഡ്മിഷൻ റഗുലർ, 2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ 15 മുതൽ ആരംഭിക്കും. അപേക്ഷകൾ ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും. •പിഎച്ച്ഡി കോഴ്സ്വർക്ക് പരീക്ഷ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ ഈ വർഷം പിഎച്ച്ഡി കോഴ്സ്വർക്ക് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സപ്ലിമെന്‍ററി വിദ്യാർഥികൾക്കുമുള്ള പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈൻ അപേക്ഷയോടൊപ്പമുള്ള ഫീസ് ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ പിഴയോടെ എട്ടു വരെയും ഓണ്‍ലൈനായി സ്വീകരിക്കും. ഓണ്‍ലൈൻ അപേക്ഷയുടെയും ഫീസിന്‍റെയും പ്രിന്‍റൗട്ടുകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 11ന് വൈകുന്നേരം നാലിനു മുന്പായി യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാക്്്ടിക്കൽ 2017 ഒക്ടോബർ മാസം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ മൂന്നും അഞ്ചും സെമസ്റ്റർ ബിഎ വീണ, വയലിൻ (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഡിസംബർ നാലു മുതൽ ഏഴു വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. •വൈവാവോസി ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംബിഎ സെപ്തംബർനവംബർ പരീക്ഷയുടെ പ്രോജക്്ട് മൂല്യനിർണയവും വൈവാവോസിയും 30നു ചങ്ങനാശേരി എസ്ബി കോളജിൽ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്. •പരീക്ഷാഫലം 2017 മേയ് മാസം നടത്തിയ അഞ്ചാം സെമസ്റ്റർ എംസിഎ (റഗുലർ കോഴ്സ് 2014 അഡ്മിഷൻ റഗുലർ, 2011 2013 അഡ്മിഷൻ സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി കോഴ്സ് 2015 അഡ്മിഷൻ റഗുലർ/20132014 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംകോം (നോണ്‍ സിഎസ്എസ്, റഗുലർ, സപ്ലിമെന്‍ററി മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴു വരെ അപേക്ഷിക്കാം. •പരീക്ഷാകേന്ദ്രം ഇന്ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പ്രൈവറ്റ് (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷകൾക്കും രണ്ടാം വർഷ പ്രൈവറ്റ് സപ്ലിമെന്‍ററി (മേഴ്സി ചാൻസ്) പരീക്ഷകൾക്കും പരുമല ഡിബി പന്പ, പത്തനംതിട്ട കാതോലിക്കേറ്റ്, ചങ്ങനാശേരി എൻഎസ്എസ്, കോട്ടയം സിഎസ്എസ്, എറണാകുളം മഹാരാജാസ്, സെന്‍റ് ആൽബർട്ട്സ്, ആലുവ യുസി, പാലാ സെന്‍റ് തോമസ് എന്നീ കോളജുകൾ പരീക്ഷാകേന്ദ്രങ്ങളായിരിക്കും. •മെരിറ്റ്, കൾച്ചറൽ സ്കോളർഷിപ്പ് 201617 അക്കാദമിക വർഷത്തിൽ അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള മെരിറ്റ് സ്കോളർഷിപ്പിനും, കലോത്സവത്തിൽ (നൂപുര2017) വിജയികളായിട്ടുള്ളവരുടെ കൾച്ചറൽ സ്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ഡിസംബർ എട്ടിനു വൈകുന്നേരം 4.30 വരെ ഡയറക്്ടർ, ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ്സ് സർവീസസ്, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.mgu.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Friday, 27 October 2017

നവംബര്‍ 1 മുതല്‍ ഫീസുകള്‍ ഓണ്‍ലൈനായി മാത്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നവംബര്‍ 1 മുതല്‍ വിവിധ ഫീസുകള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നിലവില്‍ വരും. ഇതോടെ സര്‍വ്വകലാശാലാ ക്യാഷ് കൗണ്ടറും ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും എസ്.ബി.ഐ.യുടെ വിവിധശാഖകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് ഫീസടയ്ക്കാനുള്ള സൗകര്യം നവംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കും. വിദ്യാര്‍ത്ഥികള്‍, കോളേജുകള്‍, സര്‍വ്വകലാശാലയുടെ മറ്റ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് 'ഇ പേമെന്റ്' എന്ന ലിങ്കിലൂടെയോ epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയോ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ പേമെന്റ് നിലവില്‍ വരുന്നതോടെ ഏതു സമയത്തും ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും ഫീസടയ്ക്കുന്നതിന് സൗകര്യമുണ്ടാവും. അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതും ഒരു കോപ്പി അപേക്ഷയോടൊപ്പം സര്‍വ്വകലാശാലാ തപാല്‍ സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതുമാണ്. ഓണ്‍ലൈന്‍ പേമെന്റിനായി അപേക്ഷകന് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളും ഓണ്‍ലൈന്‍ പേമെന്റിനായുള്ള പ്രത്യേക സെക്ഷനും സര്‍വ്വകലാശാല ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും മറ്റ് രീതികളില്‍ക്കൂടി ഫീസൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനായല്ലാതെ ഫീസൊടുക്കുകയാണെങ്കില്‍ അത്തരം രസീതുകള്‍ സര്‍വ്വകലാശാലയില്‍ സ്വീകരിക്കുന്നതല്ല. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 0481 2733434, 0481 6555563. ഇമെയില്‍: epayhelp@mgu.ac.in.

പ്രൈവറ്റ്/റഗുലര്‍ പരീക്ഷകള്‍ ഏകീകരിച്ചിട്ടില്ല മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനം നടത്തുന്നവര്‍ക്കാപ്പം പരീക്ഷകള്‍ നടത്തുമെന്നും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നുമുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം വാര്‍ത്തകളില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് സര്‍വ്വകലാശാല അറിയിക്കുന്നു. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ കോഴ്‌സിനോട് തുല്യതയ്ക്ക് അക്കാദമിക തലത്തില്‍ പരിശോധിച്ച് ബന്ധപ്പെട്ട അക്കാദമി സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമായ പരീക്ഷാ ചട്ടങ്ങള്‍ക്കും ഇന്റേണല്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും നിലവില്‍ യാതൊരുവിധ മാറ്റവും വരുത്തി സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സര്‍വ്വകലാശാലയ്ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.

റിസര്‍ച്ച് ഫെലോ ഒഴിവ് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള ബയോടെക്‌നോളജി കമ്മീഷന്‍ എന്നിവയുടെ അംഗീകാരമുള്ള പ്രോജക്ടില്‍ ഒരു താല്ക്കാലിക റിസര്‍ച്ച് ഫെലോയുടെ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Saturday, 21 October 2017

പുതുക്കിയ പരീക്ഷാ തീയതി കഴിഞ്ഞ 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിഎ മൾട്ടിമീഡിയ (മോഡൽ രണ്ട് 2009ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷ 23നും നാലാം വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്‍ററി, മൂന്നാം വർഷ ബിഫാം റെഗുലർ, സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ റെഗുലർ ഡിപ്പാർട്ട്മെന്‍റ്, 2009 മുതൽ അഡ്മിഷൻ റെഗുലർ, സപ്ലിമെന്‍ററി), രണ്ടാം വർഷ ബിപിടി. (2015 അഡ്മിഷൻ റെഗുലർ, 20082014 അഡ്മിഷൻ സപ്ലിമെന്‍ററി) എന്നീ പരീക്ഷകൾ 24നും മൂന്നാം സെമസ്റ്റർ എംബിഎ സ്പെഷൽ മേഴ്സി ചാൻസ് (2001 2007 അഡ്മിഷൻ, 2008 2009 അഡ്മിഷൻ, 2010, 2011 അഡ്മിഷൻ), നാലാം സെമസ്റ്റർ എംസിഎ സ്പെഷൽ മേഴ്സി ചാൻസ് (2007 2008 അഡ്മിഷൻ, 2009 2010 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ 25നും അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2016 അഡ്മിഷൻ റെഗുലർ, 2013 അഡ്മിഷൻ മുതൽ റീ അപ്പിയറൻസ്, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി), അവസാന വർഷ എംപിടി പുതിയ സ്കീം 2015 അഡ്മിഷൻ റെഗുലർ, 2013 14 അഡ്മിഷൻ സപ്ലിമെന്‍ററി, 2013ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് എന്നീ പരീക്ഷകൾ 26നും രണ്ടാം സെമസ്റ്റർ എംസിഎ പുതിയ സ്കീം 2016 അഡ്മിഷൻ റെഗുലർ, 2011 2015 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ, സ്റ്റാസ് സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി (2016 അഡ്മിഷൻ റെഗുലർ, 2011 15 അഡ്മിഷൻ സപ്ലിമെന്‍ററി അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷ 27നും ആറാം സെമസ്റ്റർ എൽഎൽബി (ബിബിഎ, ബിഎ & ബികോം എൽഎൽബി കോഴ്സുകൾ) പരീക്ഷ 30നും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷ നവംബർ ഒന്നിനും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷ നവംബർ ആറിനും നടത്തും.

Thursday, 14 September 2017

•പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ർ​ഹ​ത നേ​ടി​യ​വ​ർ ഈ ​മാ​സം 18നു ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഏ​ക​ജാ​ല​കം വ​ഴി പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ൺ​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഈ ​മാ​സം 18നു ​വൈ​കു​ന്നേ​രം നാ​ലി​നും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാക്കി പ്ര​വേ​ശ​നം നേ​ട​ണം. 18ന​കം ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രുടെ​യും ഫീ​സ് അ​ട​ച്ച​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് കോ​ള​ജ് അ​ധി​കൃ​ത​രി​ൽ​നി​ന്നു വാ​ങ്ങേ​ണ്ട​തും പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. #Max_Share

Wednesday, 13 September 2017

•എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ആ​​റി​​നു തു​ട​ങ്ങും സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ആ​​റി​​നു തു​ട​ങ്ങും. അ​​പേ​​ക്ഷ 18 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 100 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. •പ്രാ​​ക്ടി​​ക്ക​​ൽ 2017 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 18 മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. •പ​​രീ​​ക്ഷാ​​ഫ​​ലം 2017 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2017 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം (റെ​​ഗു​​ല​​ർ), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം (റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2017 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ജി​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് (ആ​​നു​​വ​​ൽ സ്കീം, ​​മോ​​ഡ​​ൽ ഒ​​ന്ന്, പാ​​ർ​​ട്ട് ഒ​​ന്ന് ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് പാ​​ർ​​ട്ട് ര​​ണ്ട് മോ​​ഡേ​​ണ്‍ ലാം​​ഗ്വേ​​ജ് ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ...

Tuesday, 29 August 2017

•ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ, എ​​സി പ്രോഗ്രാമുകൾ: എ​​സ്‌​സി, എ​​സ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ന​​ൽ​​കാം ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ, എ​സ്‌​സി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​​ന്നു പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. മു​​ൻ​​പ് അ​​പേ​​ക്ഷി​​ക്കാ​​ത്ത എ​സ്‌​സി, എ​​സ്ടി അ​​പേ​​ക്ഷ​​ക​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം. സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് സെ​​പ്റ്റം​​ബ​​ർ ര​​ണ്ടി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. •എം​​എ​​ഡ് സീ​​റ്റൊ​​ഴി​​വ് സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 19 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ എം​​എ​​ഡ് ഡി​​ഗ്രി പ്രോ​​ഗ്രാ​​മി​​ൽ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലും ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ് എം​​ജി​​യു പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 31നു ​​രാ​​വി​​ലെ 11ന് ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. പ്രോ​​ഗ്രാം ഫീ​​സ്: 7,900. ഫോ​ൺ: 0481 2731042.

Wednesday, 2 August 2017

•ബി​​രു​​ദ പ്ര​വേ​ശ​ന സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​​ന്നുകൂ​ടി അവസരം ബി​​രു​​ദ പ്ര​വേ​ശ​ന സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​​ന്നു കൂ​ടി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ​​ക്കും വേ​​ണ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. തെ​​റ്റ് മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​യ്ക്കാ​​തെ ത​​ന്നെ ത​​ന്‍റെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ്‌​വേ​ർ​ഡും ഉ​​പ​​യോ​​ഗി​​ച്ച് www.ca p.m gu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക. ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ്‌വേർഡും ഉ​​പ​​യോ​​ഗി​​ച്ചു ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​താ​​യി ന​​ൽ​​കാം.​അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് അ​​ഞ്ചി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക •പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 2017 മേ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഫി​​സി​​ക്സ് (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 10 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലും മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​ലും കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ നെ​​ല്ലി​​ക്കു​​ഴി ഇ​​ന്ദി​​രാ​​ഗാ​​ന്ധി കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. •പ​​രീ​​ക്ഷാ​​ഫ​​ലം 2017 ജ​​നു​​വ​​രി​​യി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 16 വ​​രെ സ്വീ​​ക​​രി​​ക്കും. 2017 ഏ​​പ്രി​​ലി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ, മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും. •ക്ലാ​​സു​​ക​​ൾ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ക്ലാ​​സു​​ക​​ൾ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം (ഏ​​ക വ​​ർ​​ഷം) ക്ലാ​​സു​​ക​​ൾ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. •സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം സി​​ൻ​​ഡി​​ക്ക​​റ്റി​​ന്‍റെ അ​​ടു​​ത്ത യോ​​ഗം 11ന് ​​രാ​​വി​​ലെ 10.30 ന് ​​സി​​ൻ​​ഡി​​ക്ക​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും. •ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​രു ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക ഒ​​ഴി​​വു​​ണ്ട്. ഫോൺ: 0481 2731035.

Saturday, 29 July 2017

ജൂലായ് 31 മുതൽ നടത്താനിരുന്ന രണ്ടാം വർഷ ബി. പി. ടി (2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകളും, ആഗസ്റ്റ് 2 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബി. എസ്‌സി. എം. എൽ. ടി (പുതിയ സ്‌കീം 2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട് അറിയിക്കും. പരീക്ഷാതീയതി ആറാം സെമസ്റ്റർ ബി. എ വിഷ്വൽ കമ്മ്യൂണിക്കേഷൻ (സി. ബി.സി. എസ്. എസ് - റഗുലർ) ഡിഗ്രി പരീക്ഷയുടെ അഡ്വർടൈസിംഗ് എന്ന പേപ്പറിന്റെ പരീക്ഷ ആഗസ്റ്റ് 8 ന് നടത്തും. നാലാം സെമസ്റ്റർ എം. എസ്‌സി ഫിഷറി ബയോളജി & അക്വാകൾച്ചർ (പുതിയ സ്‌കീം - 2015 അഡ്മിഷൻ റഗുലർ & 2015 ന് മുൻപുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 11 ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 3 വരെയും, 50 രൂപ പിഴയോടെ 4 വരെയും, 500 രൂപ സൂപ്പർഫൈനോടെ 7 വരെയും സ്വീകരിക്കും. പ്രാക്ടിക്കൽ പരീക്ഷ ബി. എ. ആനിമേഷൻ & ഗ്രാഫിക് ഡിസൈൻ (ഓഫ് കാമ്പസ് - അഞ്ചും ആറും സെമസ്റ്റർ 2014 മുതലുള്ള അഡ്മിഷൻ റഗുലർ /2013 അഡ്മിഷൻ സപ്ലിമെന്ററി/2012 ന് മുൻപുള്ള അഡ്മിഷൻ മേഴ്‌സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 9 മുതൽ ചങ്ങനശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ ആരംഭിക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം. ഉത്തരക്കടലാസ് മൂല്യനിർണയം ഒന്നാം സെമസ്റ്റർ സി. ബി. സി. എസ്. എസ് ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി കൈപ്പറ്റിയിട്ടുള്ള അഡീഷണൽ എക്‌സാമിനർമാർ മൂല്യനിർണയം ആഗസ്സ് 9 നും ചീഫ് എക്‌സാമിനർമാർ മൂല്യനിർണയം ആഗസ്റ്റ് 21 നും പൂർത്തിയാക്കണം. പരീക്ഷാഫലം മൂന്നാം സെമസ്റ്റർ എം. എ. ഇംഗ്ലീഷ് (പ്രൈവറ്റ്/പ്രൈവറ്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 14 വരെ സ്വീകരിക്കും. നാലാം സെമസ്റ്റർ എം. എ. ഇംഗ്ലീഷ് (പ്രൈവറ്റ്/പ്രൈവറ്റ് സപ്ലിമെന്ററി/റഗുലർ, നോൺ സി. എസ്. എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 14 വരെ സ്വീകരിക്കും.

Thursday, 27 July 2017

പുതുക്കിയ പരീക്ഷാതീയതി

•പുതുക്കിയ പരീക്ഷാതീയതി

ഓഗസ്റ്റ് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ് - 2013 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 7 നും, മൂന്നാം സെമസ്റ്റര്‍ ബി.വോക് (2015 അഡ്മിഷന്‍ റഗുലര്‍ / 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 11 നും നാലാം സെമസ്റ്റര്‍ എം.ബി.എ പുതിയസ്‌കീം (2015 അഡ്മിഷന്‍ റഗുലര്‍ / 2012 മുതല്‍ 2014 വരെ അഡ്മിഷന്‍ സപ്ലിമെന്ററി / സ്‌പെഷ്യല്‍ എക്‌സാം) പരീക്ഷ സെപ്റ്റംബര്‍ 18 നും നടത്തും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല. 

•പരീക്ഷാതീയതി

മൂന്നാം വര്‍ഷ ബി.ഫാം (റഗുലര്‍ സ ിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 16 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഓഗസ്റ്റ് 2 വരെയും, 50 രൂപ പിഴയോടെ 3 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 5  വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും വീണ്‍ണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

നാലാം വര്‍ഷ ബി.എസ്.സി. എം.എല്‍.ടി. (സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകള്‍ 16 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഓഗസ്റ്റ് 2 വരെയും, 50 രൂപ പിഴയോടെ 3 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 5  വരെയും സ്വീകരിക്കും.  അപേക്ഷകര്‍ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

•ബി.സി.എ ഓഫ് കാമ്പസ് പ്രാക്ടിക്കല്‍ പരീക്ഷമാറ്റി

ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 1 വരെ ഇടപ്പള്ളി സ്റ്റാസിലും പത്തനംതിട്ട സ്റ്റാസിലും നടത്താനിരുന്ന ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ ബി.സി.എ ഓഫ് കാമ്പസ് (2012 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്, സി.ബി.സി.എസ്.എസ് - 2012 മുതലുള്ള അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) 2017 ഏപ്രില്‍ ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാറ്റിവച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട  തിരുവന്തപുരം ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. 

•ബി.എഫ്.ടി. ഓഫ് കാമ്പസ് പ്രാക്ടിക്കല്‍ പരീക്ഷ

2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ബി.എഫ്.ടി (സി.ബി.സി.എസ്.എസ് - അഞ്ചും ആറും സെമസ്റ്റര്‍ 2014 മുതലുള്ള അഡ്മിഷന്‍ റഗുലര്‍ / 2012, 2013 അഡ്മിഷന്‍ & 2014 മുതലുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / 2012 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂലായ് 31 ന് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലും, ചാലക്കുടി എന്‍.സി.ഐ.ടിയിലും നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

•പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നും രണ്ടും വര്‍ഷ എം.എഫ്.എ (പ്രീവിയസും ഫൈനലും - റഗുലര്‍ / സപ്ലിമെന്ററി) ജൂലായ് 2017 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 7 മുതല്‍ 25 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2017 മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ. കഥകളി വേഷം (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലായ് 31, ഓഗസ്റ്റ് 1 എന്നീ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

•പരീക്ഷാഫലം

2017 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി. (മോഡല്‍ ഒന്നും രണ്ടും മൂന്നും, സി.ബി.സി.എസ്.എസ് - 2013 ന് മുന്‍പുള്ള അഡ്മിഷന്‍ റീ അപ്പിയറന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഓഗസ്റ്റ് 7 വരെ സ്വീകരിക്കും.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2017 മെയ് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ജനറല്‍ സോഷ്യല്‍ സയന്‍സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 

•സംവരണ സീറ്റൊഴിവ്

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2017 - 18 അധ്യയന വര്‍ഷത്തില്‍ എം.എ. ആന്ത്രോപോളജി പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ഒരോ സീറ്റു വീതവും, എം.എ ഹിസ്റ്ററി പ്രോഗ്രാമിന് എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്.  യോഗ്യതയുള്ളവര്‍ ജൂലായ് 31 ന്  കോട്ടയം പുല്ലരിക്കുന്നിലുള്ള സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0481 - 2392383.
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സില്‍, എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക്  എസ്.സി. വിഭാഗത്തിലും, എസ്.ടി വിഭാഗത്തിലും ഓരോ സീറ്റുവീതം ഒഴിവുണ്ട്. ബിരുദവും, CAT പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 1 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സ്‌കൂള്‍ ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 9495 108 959.

•സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൗണ്‍സിലിംഗിന് ഓഗസ്റ്റ് 1 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസിന് ഓഗസ്റ്റ് 4 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗിക് സയന്‍സസിന് ഓഗസ്റ്റ് 7 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഓര്‍ഗാനിക് ഫാമിംഗിന് ഓഗസ്റ്റ് 10 നും പ്രവേശനം നടത്തും.  ഓര്‍ഗാനിക് ഫാമിംഗ് ഒഴികെയുള്ള കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത പ്ലസ് ടു / പ്രീഡിഗ്രിയും ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സിന് വേണ്ട യോഗ്യത മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുമാണ്. ഫീസ് 3,100/- രൂപ.  വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2731560, 2731724, 9544 981 839.

•സൗജന്യ ശ്രവണസഹായി 

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്,  തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ശ്രവണസഹായി സൗജന്യമായി നല്‍കും. ആവശ്യമുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും, കേള്‍വി പരിശോധനാ റിപ്പോര്‍ട്ടുമായി ഡയറക്ടര്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്എബിലിറ്റി സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് ബില്‍ഡിംഗ്, പി. ഡി ഹില്‍സ്, അതിരമ്പുഴ (പി.ഒ) എന്ന വിലാസത്തില്‍  ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0481 2731580.

Friday, 21 July 2017

എം​​എ​​സ്ഡ​​ബ്ല്യു പ്രവേശനത്തിന് 24വരെ അപേക്ഷിക്കാം എം​​എ​​സ്ഡ​​ബ്ല്യു പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് 100 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഫോ​മി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെബ്സൈ റ്റിൽ. പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട്, വൈ​​വാ​വോ​​സി ജൂ​​ണി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (റെഗുലർ /​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ (റെഗുലർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ 27 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ് സൈ​​റ്റി​​ൽ. മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ് െ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ടും വൈ​​വാ​​വോ​​സി​​യും ഓ​​ഗ​​സ്റ്റ് മൂ​​ന്നു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. പ​​രീ​​ക്ഷാ​​ഫ​​ലം മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി (സി​​ബി​​സി​​എ​​സ്എ​​സ് 2009 2012 അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീക രിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ഓ​​ഗ​​സ്റ്റ് ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും. പി​​എ​​ച്ച്ഡി ഫ​​ലം 2016 സെ​​പ്റ്റം​​ബ​​ർ, ഒ​​ക്‌ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് െ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ കരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ അ​​പേ​​ക്ഷ​ ഓ​​ഗ​​സ്റ്റ് മൂ​​ന്നു വ​​രെ.

21/07/2017

ബി​​രു​​ദം: പു​​തി​​യ കോ​​ള​​ജി​​ലേ​​ക്കും ഓ​​പ്ഷ​​ൻ ന​​​​ൽകാം
പു​​തു​​താ​​യി അ​​ഫി​​ലി​​യേ​​ഷ​​ൻ ന​​ൽ​​ക​​പ്പെ​​ട്ട എ​​യ്ഡ​​ഡ് കോ​​ള​​ജാ​​യ മു​​ണ്ട​​ക്ക​​യം ശ്രീ ​​ശ​​ബ​​രീ​​ശ കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം.

ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​ലെ മൂ​​ന്നാം വ​​ർ​​ഷ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് ( സി​​ബി​​സി​​എ​​സ്എ​​സ്) കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ പ​​രീ​​ക്ഷ​​യു​​ടെ ഡി​​ബി​​എം​​എ​​സ്, കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് അ​​ക്കൗ​​ണ്ടിം​​ഗ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് അ​​ഞ്ചു വ​​രെ​ ന​ട​ക്കും. ര​​ണ്ടാം വ​​ർ​​ഷ ഐ​​ടി ഫോ​​ർ ഓ​​ഫീ​​സ്, ഐ​​ടി. ഫോ​​ർ ബി​​സി​​ന​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നും കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു തൊ​​ടു​​പു​​ഴ മു​​ട്ടം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ ക്ര​​മ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട ദി​​വ​​സം ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

2017 മേ​​യ് മാ​​സ​​ത്തി​​ലെ എം​​ബി​​എ (ഓ​​ഫ് കാ​​ന്പ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ വൈ​​വാ​വോ​​സി​​യും പ്രോ​​ജ​​ക​​ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും 26, 27 തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡി​​സി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം

സി​​ൻ​​ഡി​​ക്കറ്റി​​ന്‍റെ പ്ര​​ത്യേ​​ക യോ​​ഗം 25ന് ​​രാ​​വി​​ലെ 10.30ന് ​​സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 26നു ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​ക്കും. അ​​ധ്യ​​പ​​ക​​രു​​ടെ സ​​ർ​​വീ​​സ് കാ​​ര്യം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ലി​​സ്റ്റും സിഡിയും ​​യൂണിവേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

റി​സ​ർ​ച്ച് ഫെ​​ലോ

ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കേ​​ന്ദ്ര​​ത്തി​​ൽ പ്രോ​​ജ​​ക്‌​ട് റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റു​​മാ​​രു​​ടെ​​യും പ്രോ​​ജ​​ക്ട്‌ റി​​സ​​ർ​​ച്ച് ഫെ​​ലോ​​മാ​​രു​​ടേ​​യും ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​ക്കാം. www.iu cbr.ac.in.

Wednesday, 19 July 2017

20/7/2017

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റിന് 20 മുതൽ 21 വൈകിട്ട് അഞ്ചുമണി വരെ പുതുതായി ഓപ്ഷൻ നൽകാം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റ് 24 ന് പ്രസിദ്ധികരിക്കും. ഓൺലൈൻ രജിസ്‌ട്രേഷനായി www.cap.mgu.ac.in സന്ദർശിക്കുക.

അപേക്ഷാതീയതി
25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. പി. ഇ (സി. ബി. സി. എസ്. എസ്) ഡിഗ്രി പരീക്ഷകൾക്ക് 2013 - 2014 അഡ്മിഷൻ ബി. പി. ഇ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) വിദ്യാർത്ഥികൾക്ക് 22 വരെ പിഴയില്ലാതെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി. വോക് (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 3 വരെയും, 50 രൂപ പിഴയോടെ 4 വരെയും, 500 രൂപ സൂപ്പർഫൈനോടെ 7 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.

പരീക്ഷാ തീയതി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം. എഡ് (സി. എസ്. എസ് - 2015 - 17 ബാച്ച്) ഡിഗ്രി എക്‌സ്റ്റേണൽ പരീക്ഷകൾ ആഗസ്റ്റ് 29, 31 തീയതികളിൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ 26 വരെയും, 50 രൂപ പിഴയോടെ 31 വരെയും സ്വീകരിക്കും.

പ്രാക്ടിക്കൽ, പ്രോജക്റ്റ് ഇവാല്യൂവേഷൻ
നാലാം സെമസ്റ്റർ എം. എസ്‌സി കംപ്യൂട്ടർ സയൻസ് (സി. എസ്. എസ് 2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
ബി. ബി. എ (ഓഫ് കാമ്പസ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയം 24 മുതൽ ആരംഭിക്കും.

എം. കോം സൂക്ഷ്മ പരിശോധന
ഒന്നാം സെമസ്റ്റർ എം. കോം (സി. എസ്. എസ്) ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 21, 22 തീയതികളിൽ ഹാൾടിക്കറ്റോ തിരിച്ചറിയിൽ രേഖയോ സഹിതം പരീക്ഷാ ഭവനിലെ 226-ാം മുറിയിൽ ഹാജരാകണം.

പരീക്ഷാഫലം
ഇടപ്പള്ളി സ്റ്റാസ്, പുല്ലരിക്കുന്ന് സ്റ്റാസ്, വെച്ചൂചിറ വിശ്വബ്രാഹ്മണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ 2015 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി. എസ്‌സി. സൈബർ ഫോറൻസിക് (മോഡൽ 3 - സി. ബി. സി. എസ്. എസ് - 2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 1 വരെ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എം. എസ്‌സി പോളിമർ കെമിസ്ട്രി (സി. എസ്. എസ് റഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 2 വരെ സ്വീകരിക്കും.

സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ, എം. എ.പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാമിന് എസ്. സി വിഭാഗത്തിന് 2 സീറ്റും എസ്.ടി വിഭാഗത്തിന് 1 സീറ്റും, എം. എ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് പ്രോഗ്രാമിന് എസ്. സി വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ഓരോ സീറ്റുവീതവും ഒഴിവുണ്ട്. ബിരുദവും, CAT പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുമുള്ള വിദ്യാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. ഫോൺ : 9495 108 959.

Wednesday, 14 June 2017

14/6/2017

•പരീക്ഷാതീയതി

രണ്ടാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എം.കോം / എം.സി.ജെ / എം.എം.എച്ച് / എം.എസ്.ഡബ്ല്യൂ & എം.ടി.എ (2016 അഡ്മിഷന്‍ റഗുലര്‍ സ്റ്റഡി) പരീക്ഷകള്‍ക്ക് അപേക്ഷകള്‍ ജൂണ്‍ 21 മുതല്‍ 26 പിഴയില്ലാതെയും, 50 രൂപ പിഴയോടെ 27 നും, 500 രൂപ സൂപ്പര്‍ഫൈനോടെ 28 മുതല്‍ 29 വരെയും ഓണ്‍ലൈനായി ഫീസടച്ചു രജിസ്റ്റര്‍ ചെയ്യാം.  റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് പ്രോഗ്രാം തിരിച്ച് ഇ-പേയ്‌മെന്റ് ആയി അടയ്ക്കണം.  ഇന്റേണല്‍ മാര്‍ക്കുകള്‍ / ഗ്രേഡ് പോയിന്റുകള്‍ പരീക്ഷ ആരംഭിച്ചു 15 ദിവസത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ച് അപ്‌ലോഡ് ചെയ്യണം.  പോര്‍ട്ടല്‍ ജൂണ്‍ 21 മുതല്‍ തുറക്കുന്നതാണ്. വൈകിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. 2016 നു മുന്‍പുള്ള അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി വിദ്യാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. 

നാലാം വര്‍ഷ ബി.പി.ടി (2008 മുതലുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 30 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 20 വരെയും, 50 രൂപ പിഴയോടെ 21 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും. അപേക്ഷകര്‍ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

നാലാം സെമസ്റ്റര്‍ എം.ബി.എ (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍ / 2012 മുതല്‍ 2014 വരെയുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / സ്‌പെഷ്യല്‍ പരീക്ഷ) ഡിഗ്രി പരീക്ഷകള്‍ ജൂലായ് 21 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 27 വരെയും, 50 രൂപ പിഴയോടെ 28 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ ജൂലായ് 3 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 150)  സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

•എം.സി.എ മേഴ്‌സിചാന്‍സ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സ്റ്റാസിലെയും 2009 & 2010 അഡ്മിഷന്‍ എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം മേഴ്‌സിചാന്‍സും 2007 & 2008 അഡ്മിഷന്‍ എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് അവസാന മേഴ്‌സിചാന്‍സും എം.സി.എ പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 29 വരെയും,  50 രൂപ പിഴയോടെ 30  വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ  ജൂലായ് 5 വരെയും സ്വീകരിക്കും. 2009 - 2010 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ 7000/- രൂപയും, 2007 - 2008 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ 10000/- രൂപയും സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാഫീസിനും സി. വി ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. പരീക്ഷാതീയതി പിന്നീട്.

•പ്രത്യേക പരീക്ഷ

കോന്നി എസ്.എ.എസ് - എസ്.എന്‍.ഡി.പി യോഗം കോളേജില്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് - ബി.എസ്.സി. മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി കോമണ്‍കോഴ്‌സ് ഇംഗ്ലീഷിന്റെ 'മ്യൂസിങ്‌സ് ഓണ്‍ വൈറ്റല്‍ ഇഷ്യൂസ്' എന്ന പേപ്പറിന്റെ പ്രത്യേക പരീക്ഷ ജൂണ്‍ 23 ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.

   •പ്രാക്ടിക്കല്‍ പരീക്ഷ

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് - വയലിന്‍ (സി.എസ്.എസ് - റഗുലര്‍ / സപ്ലിമെന്ററി) 2017 മെയ് / ജൂണ്‍  ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 19 മുതല്‍ 23 വരെ കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ 2017 മാര്‍ച്ച് / ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ മ്യൂസിക് - വീണ (സി.ബി.സി.എസ്.എസ് - റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 20 മുതല്‍ 22 വരെ കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

•പരീക്ഷാഫലം

2017 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും നാലും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ മേഴ്‌സിചാന്‍സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള  അപേക്ഷ ജൂണ്‍ 27  വരെ സ്വീകരിക്കും.

2016 ഓഗസ്റ്റിലും സെപ്റ്റംബറിലും നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം (പി. ജി. സി. എസ്. എസ് - റഗുലര്‍ / ബെറ്റര്‍മെന്റ് / സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള  അപേക്ഷ ജൂണ്‍ 27  വരെ സ്വീകരിക്കും.  .

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം (പി.ജി.സി.എസ്.എസ് - റഗുലര്‍ / ബെറ്റര്‍മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 27  വരെ സ്വീകരിക്കും. 

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ 2016 ജൂലായ് / ഓഗസ്റ്റ് മാസങ്ങളില്‍  നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകളുടെയും,  2016 നവംബറില്‍ നടത്തിയ പഴയ സ്‌കീം മേഴ്‌സിചാന്‍സ് ബി.എ - എല്‍.എല്‍.ബി (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകളുടെയും ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള  അപേക്ഷ ജൂണ്‍ 20 വരെ സ്വീകരിക്കും. 

ഡോ കെ.എന്‍. രാജ് സ്റ്റഡി സെന്റര്‍ ഫോര്‍ പ്ലാനിങ് ആന്റ് സെന്റര്‍ - സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റിലേഷന്‍സ് 2017 മെയ് മാസത്തില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ് - റഗുലര്‍ / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

ഗ്രേസ് മാര്‍ക്ക് അപേക്ഷാ തീയതി

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ കലോത്സവ (നൂപുര-2017) വിജയികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ പിഴയില്ലാതെ ജൂലായ് 31 വരെ സ്വീകരിക്കും.

•യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ പുനസംഘടന: കൗണ്‍സിലര്‍മാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നതിനായി എല്ലാ അഫിലിയേറ്റഡ് കോളേജികളില്‍ നിന്നും 2016-2017 ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലൂടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായ അംഗങ്ങള്‍ നിശ്ചിത മാതൃകയിലുള്ള ഫോമില്‍ തങ്ങളുടെ വിവരങ്ങള്‍ ജൂണ്‍ മാസം 20 നു മുന്‍പായി സര്‍വ്വകലാശാലയുടെ ഇലക്ഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കണം. 

•എം.ജി ജൈവ സാക്ഷരതാ പദ്ധതി: പരിശീലന പരിപാടി മന്ത്രി മാത്യൂ ടി. തോമസ് ജൂണ്‍ 16 ന് ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ  എം.ജി സര്‍വ്വകലാശാല നടപ്പാക്കുന്ന ജൈവകൃഷി  സാക്ഷരതാ പദ്ധതിയായ ജൈവം 2017 - ന്റെ പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 16  ന് മന്ത്രി മാത്യൂ. ടി തോമസ് നിര്‍വ്വഹിക്കും. സര്‍വ്വകലാശാലാ അസംബ്ലി ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍  ഡോ: ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സര്‍വ്വകലാശാലാ ജീവനക്കാര്‍, റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ കേരള ജൈവ കര്‍ഷക സമിതി, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കായുള്ള ശില്പശാല ജൂണ്‍ 15 ന് രാവിലെ 11.00 മണിക്ക് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ സിനിമാ സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും.  സിന്‍ഡിക്കേറ്റംഗം ഡോ: കെ. കൃഷ്ണദാസ്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. നാഷണല്‍ സര്‍വ്വീസ് സ്‌കിം യൂണിറ്റുകളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ മുന്നൊരുക്കമായി പതിനായിരം പേര്‍ക്ക് പരിശീലനം നല്‍കും.

SPECIAL UPDATES

##################     #######<<#
  •എം.ജി. ബിരുദ ഏകജാലകം രണ്ടാം ഘട്ട അലോട്ട്‌മെന്റ്: ഓപ്ഷനുകള്‍ ജൂണ്‍ 16 ന് വൈകിട്ട് അഞ്ചു മണി വരെ പുനഃക്രമീകരിക്കാം.

ജൂണ്‍ 19 നു നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ രണ്ടാം അലേട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ ജൂണ്‍ 16 ന് വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടാകും. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. ഒന്നാം അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍, തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍, നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതാണ്.  അലോട്ട്‌മെന്റ് ലഭിച്ച താത്കാലിക പ്രവേശം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം അലോട്ട്‌മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക് / കോളജിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്യുന്ന പക്ഷം പുതുതായി അലോട്ട്‌മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക് / കോളജിലേക്ക് നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്ഥിരപ്രവേശം എടുത്ത വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതില്ല.

•കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ശ്രദ്ധയ്ക്ക്

ഡിഗ്രി ഒന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം റദ്ദാക്കി പോകുന്ന പക്ഷം അത്തരം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തത്സമയം തന്നെ ഓണ്‍ ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി സര്‍വ്വകലാശാലയെ  അറിയിക്കേണ്ടതാണ്. സമയപരിധിക്കുള്ളില്‍ തന്നെ പ്രവേശം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ഇത്തരത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാതിരിക്കുന്നതു മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് കോളേജധികൃതര്‍ ഉത്തരവാദികളായിരിക്കും.

#####################    ########