Thursday, 27 July 2017

പുതുക്കിയ പരീക്ഷാതീയതി

•പുതുക്കിയ പരീക്ഷാതീയതി

ഓഗസ്റ്റ് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ് - 2013 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 7 നും, മൂന്നാം സെമസ്റ്റര്‍ ബി.വോക് (2015 അഡ്മിഷന്‍ റഗുലര്‍ / 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 11 നും നാലാം സെമസ്റ്റര്‍ എം.ബി.എ പുതിയസ്‌കീം (2015 അഡ്മിഷന്‍ റഗുലര്‍ / 2012 മുതല്‍ 2014 വരെ അഡ്മിഷന്‍ സപ്ലിമെന്ററി / സ്‌പെഷ്യല്‍ എക്‌സാം) പരീക്ഷ സെപ്റ്റംബര്‍ 18 നും നടത്തും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല. 

•പരീക്ഷാതീയതി

മൂന്നാം വര്‍ഷ ബി.ഫാം (റഗുലര്‍ സ ിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 16 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഓഗസ്റ്റ് 2 വരെയും, 50 രൂപ പിഴയോടെ 3 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 5  വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും വീണ്‍ണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

നാലാം വര്‍ഷ ബി.എസ്.സി. എം.എല്‍.ടി. (സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകള്‍ 16 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഓഗസ്റ്റ് 2 വരെയും, 50 രൂപ പിഴയോടെ 3 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 5  വരെയും സ്വീകരിക്കും.  അപേക്ഷകര്‍ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

•ബി.സി.എ ഓഫ് കാമ്പസ് പ്രാക്ടിക്കല്‍ പരീക്ഷമാറ്റി

ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 1 വരെ ഇടപ്പള്ളി സ്റ്റാസിലും പത്തനംതിട്ട സ്റ്റാസിലും നടത്താനിരുന്ന ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ ബി.സി.എ ഓഫ് കാമ്പസ് (2012 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്, സി.ബി.സി.എസ്.എസ് - 2012 മുതലുള്ള അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) 2017 ഏപ്രില്‍ ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാറ്റിവച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട  തിരുവന്തപുരം ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. 

•ബി.എഫ്.ടി. ഓഫ് കാമ്പസ് പ്രാക്ടിക്കല്‍ പരീക്ഷ

2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ബി.എഫ്.ടി (സി.ബി.സി.എസ്.എസ് - അഞ്ചും ആറും സെമസ്റ്റര്‍ 2014 മുതലുള്ള അഡ്മിഷന്‍ റഗുലര്‍ / 2012, 2013 അഡ്മിഷന്‍ & 2014 മുതലുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / 2012 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂലായ് 31 ന് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലും, ചാലക്കുടി എന്‍.സി.ഐ.ടിയിലും നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

•പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നും രണ്ടും വര്‍ഷ എം.എഫ്.എ (പ്രീവിയസും ഫൈനലും - റഗുലര്‍ / സപ്ലിമെന്ററി) ജൂലായ് 2017 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 7 മുതല്‍ 25 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2017 മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ. കഥകളി വേഷം (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലായ് 31, ഓഗസ്റ്റ് 1 എന്നീ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

•പരീക്ഷാഫലം

2017 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി. (മോഡല്‍ ഒന്നും രണ്ടും മൂന്നും, സി.ബി.സി.എസ്.എസ് - 2013 ന് മുന്‍പുള്ള അഡ്മിഷന്‍ റീ അപ്പിയറന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഓഗസ്റ്റ് 7 വരെ സ്വീകരിക്കും.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2017 മെയ് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ജനറല്‍ സോഷ്യല്‍ സയന്‍സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 

•സംവരണ സീറ്റൊഴിവ്

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2017 - 18 അധ്യയന വര്‍ഷത്തില്‍ എം.എ. ആന്ത്രോപോളജി പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ഒരോ സീറ്റു വീതവും, എം.എ ഹിസ്റ്ററി പ്രോഗ്രാമിന് എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്.  യോഗ്യതയുള്ളവര്‍ ജൂലായ് 31 ന്  കോട്ടയം പുല്ലരിക്കുന്നിലുള്ള സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0481 - 2392383.
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സില്‍, എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക്  എസ്.സി. വിഭാഗത്തിലും, എസ്.ടി വിഭാഗത്തിലും ഓരോ സീറ്റുവീതം ഒഴിവുണ്ട്. ബിരുദവും, CAT പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 1 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സ്‌കൂള്‍ ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 9495 108 959.

•സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൗണ്‍സിലിംഗിന് ഓഗസ്റ്റ് 1 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസിന് ഓഗസ്റ്റ് 4 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗിക് സയന്‍സസിന് ഓഗസ്റ്റ് 7 നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഓര്‍ഗാനിക് ഫാമിംഗിന് ഓഗസ്റ്റ് 10 നും പ്രവേശനം നടത്തും.  ഓര്‍ഗാനിക് ഫാമിംഗ് ഒഴികെയുള്ള കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത പ്ലസ് ടു / പ്രീഡിഗ്രിയും ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സിന് വേണ്ട യോഗ്യത മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുമാണ്. ഫീസ് 3,100/- രൂപ.  വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2731560, 2731724, 9544 981 839.

•സൗജന്യ ശ്രവണസഹായി 

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്,  തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ശ്രവണസഹായി സൗജന്യമായി നല്‍കും. ആവശ്യമുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും, കേള്‍വി പരിശോധനാ റിപ്പോര്‍ട്ടുമായി ഡയറക്ടര്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്എബിലിറ്റി സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് ബില്‍ഡിംഗ്, പി. ഡി ഹില്‍സ്, അതിരമ്പുഴ (പി.ഒ) എന്ന വിലാസത്തില്‍  ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0481 2731580.

No comments:

Post a Comment