Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Wednesday, 2 August 2017
•ബിരുദ പ്രവേശന സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുകൂടി അവസരം ബിരുദ പ്രവേശന സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു കൂടി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും വേണ്ടി സ്പെഷൽ അലോട്ട്മെന്റ് നടത്തും. തെറ്റ് മൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേർഡും ഉപയോഗിച്ച് www.ca p.m gu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം.അലോട്ട്മെന്റ് ലിസ്റ്റ് അഞ്ചിനു പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് സന്ദർശിക്കുക •പ്രാക്ടിക്കൽ പരീക്ഷ 2017 മേയിലെ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ അതതു കോളജുകളിൽ നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജിലും മഹാരാജാസ് കോളജിലും രജിസ്റ്റർ ചെയ്തിട്ടുള്ള സപ്ലിമെന്ററി വിദ്യാർഥികൾ കളമശേരി സെന്റ് പോൾസ് കോളജിലും കോതമംഗലം എംഎ കോളജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലും പരീക്ഷയ്ക്കു ഹാജരാകണം. ടൈംടേബിൾ വെബ്സൈറ്റിൽ. •പരീക്ഷാഫലം 2017 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ്റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ 16 വരെ സ്വീകരിക്കും. 2017 ഏപ്രിലിലെ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 16 വരെ സ്വീകരിക്കും. •ക്ലാസുകൾ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ 201718 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ എംഎ ക്ലാസുകൾ ഏഴിന് ആരംഭിക്കും. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (ഏക വർഷം) ക്ലാസുകൾ ഏഴിന് ആരംഭിക്കും. •സിൻഡിക്കറ്റ് യോഗം സിൻഡിക്കറ്റിന്റെ അടുത്ത യോഗം 11ന് രാവിലെ 10.30 ന് സിൻഡിക്കറ്റ് ഹാളിൽ നടത്തും. •ടെക്നിക്കൽ അസിസ്റ്റന്റ് സ്കൂൾ ഓഫ് ബയോസയൻസസിൽ കരാറടിസ്ഥാനത്തിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഫോൺ: 0481 2731035.
Subscribe to:
Post Comments (Atom)
No comments:
Post a Comment