Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Friday, 27 October 2017
നവംബര്‍ 1 മുതല്‍ ഫീസുകള്‍ ഓണ്‍ലൈനായി മാത്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നവംബര്‍ 1 മുതല്‍ വിവിധ ഫീസുകള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നിലവില്‍ വരും. ഇതോടെ സര്‍വ്വകലാശാലാ ക്യാഷ് കൗണ്ടറും ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും എസ്.ബി.ഐ.യുടെ വിവിധശാഖകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് ഫീസടയ്ക്കാനുള്ള സൗകര്യം നവംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കും. വിദ്യാര്‍ത്ഥികള്‍, കോളേജുകള്‍, സര്‍വ്വകലാശാലയുടെ മറ്റ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് 'ഇ പേമെന്റ്' എന്ന ലിങ്കിലൂടെയോ epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയോ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ പേമെന്റ് നിലവില്‍ വരുന്നതോടെ ഏതു സമയത്തും ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും ഫീസടയ്ക്കുന്നതിന് സൗകര്യമുണ്ടാവും. അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതും ഒരു കോപ്പി അപേക്ഷയോടൊപ്പം സര്‍വ്വകലാശാലാ തപാല്‍ സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതുമാണ്. ഓണ്‍ലൈന്‍ പേമെന്റിനായി അപേക്ഷകന് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളും ഓണ്‍ലൈന്‍ പേമെന്റിനായുള്ള പ്രത്യേക സെക്ഷനും സര്‍വ്വകലാശാല ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും മറ്റ് രീതികളില്‍ക്കൂടി ഫീസൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനായല്ലാതെ ഫീസൊടുക്കുകയാണെങ്കില്‍ അത്തരം രസീതുകള്‍ സര്‍വ്വകലാശാലയില്‍ സ്വീകരിക്കുന്നതല്ല. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 0481 2733434, 0481 6555563. ഇമെയില്‍: epayhelp@mgu.ac.in.
Subscribe to:
Post Comments (Atom)
No comments:
Post a Comment