Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Friday, 27 October 2017
പ്രൈവറ്റ്/റഗുലര്‍ പരീക്ഷകള്‍ ഏകീകരിച്ചിട്ടില്ല മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനം നടത്തുന്നവര്‍ക്കാപ്പം പരീക്ഷകള്‍ നടത്തുമെന്നും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നുമുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം വാര്‍ത്തകളില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് സര്‍വ്വകലാശാല അറിയിക്കുന്നു. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ കോഴ്‌സിനോട് തുല്യതയ്ക്ക് അക്കാദമിക തലത്തില്‍ പരിശോധിച്ച് ബന്ധപ്പെട്ട അക്കാദമി സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമായ പരീക്ഷാ ചട്ടങ്ങള്‍ക്കും ഇന്റേണല്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും നിലവില്‍ യാതൊരുവിധ മാറ്റവും വരുത്തി സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സര്‍വ്വകലാശാലയ്ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment