ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റിന് 20 മുതൽ 21 വൈകിട്ട് അഞ്ചുമണി വരെ പുതുതായി ഓപ്ഷൻ നൽകാം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റ് 24 ന് പ്രസിദ്ധികരിക്കും. ഓൺലൈൻ രജിസ്‌ട്രേഷനായി www.cap.mgu.ac.in സന്ദർശിക്കുക.
അപേക്ഷാതീയതി
25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. പി. ഇ (സി. ബി. സി. എസ്. എസ്) ഡിഗ്രി പരീക്ഷകൾക്ക് 2013 - 2014 അഡ്മിഷൻ ബി. പി. ഇ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) വിദ്യാർത്ഥികൾക്ക് 22 വരെ പിഴയില്ലാതെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി. വോക് (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 3 വരെയും, 50 രൂപ പിഴയോടെ 4 വരെയും, 500 രൂപ സൂപ്പർഫൈനോടെ 7 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
പരീക്ഷാ തീയതി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം. എഡ് (സി. എസ്. എസ് - 2015 - 17 ബാച്ച്) ഡിഗ്രി എക്‌സ്റ്റേണൽ പരീക്ഷകൾ ആഗസ്റ്റ് 29, 31 തീയതികളിൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ 26 വരെയും, 50 രൂപ പിഴയോടെ 31 വരെയും സ്വീകരിക്കും.
പ്രാക്ടിക്കൽ, പ്രോജക്റ്റ് ഇവാല്യൂവേഷൻ
നാലാം സെമസ്റ്റർ എം. എസ്‌സി കംപ്യൂട്ടർ സയൻസ് (സി. എസ്. എസ് 2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
ബി. ബി. എ (ഓഫ് കാമ്പസ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയം 24 മുതൽ ആരംഭിക്കും.
എം. കോം സൂക്ഷ്മ പരിശോധന
ഒന്നാം സെമസ്റ്റർ എം. കോം (സി. എസ്. എസ്) ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 21, 22 തീയതികളിൽ ഹാൾടിക്കറ്റോ തിരിച്ചറിയിൽ രേഖയോ സഹിതം പരീക്ഷാ ഭവനിലെ 226-ാം മുറിയിൽ ഹാജരാകണം.
പരീക്ഷാഫലം
ഇടപ്പള്ളി സ്റ്റാസ്, പുല്ലരിക്കുന്ന് സ്റ്റാസ്, വെച്ചൂചിറ വിശ്വബ്രാഹ്മണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ 2015 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി. എസ്‌സി. സൈബർ ഫോറൻസിക് (മോഡൽ 3 - സി. ബി. സി. എസ്. എസ് - 2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 1 വരെ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എം. എസ്‌സി പോളിമർ കെമിസ്ട്രി (സി. എസ്. എസ് റഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 2 വരെ സ്വീകരിക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ, എം. എ.പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാമിന് എസ്. സി വിഭാഗത്തിന് 2 സീറ്റും എസ്.ടി വിഭാഗത്തിന് 1 സീറ്റും, എം. എ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് പ്രോഗ്രാമിന് എസ്. സി വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ഓരോ സീറ്റുവീതവും ഒഴിവുണ്ട്. ബിരുദവും, CAT പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുമുള്ള വിദ്യാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. ഫോൺ : 9495 108 959.
No comments:
Post a Comment