INFO
ആറാം സെമസ്റ്റർ ബി എ , ബി കോം പരീക്ഷ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും
ബി എസ് സി തുടങ്ങിയ മറ്റു ഫലങ്ങൾ മറ്റു ദിവസങ്ങളിൽ പ്രഖ്യാപിക്കും
Exclusive Info
Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
INFO
ആറാം സെമസ്റ്റർ ബി എ , ബി കോം പരീക്ഷ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും
ബി എസ് സി തുടങ്ങിയ മറ്റു ഫലങ്ങൾ മറ്റു ദിവസങ്ങളിൽ പ്രഖ്യാപിക്കും
Exclusive Info
•സി. ബി. എസ്. സി പരിക്ഷാഫലം വൈകുന്നതിനാൽ, എം. ജി സർവ്വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പോർട്‌സ് കൾച്ചറൽ വികലാംഗ ക്വോട്ടാകളിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള തീയതികൾ നീട്ടിയിട്ടുണ്ട്. പുതിയ തീയതികൾ പിന്നീട് അറിയിക്കും.
•എം.ബി.എ പ്രവേശനം
എം.ജി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ 2017-18 അധ്യയന വർഷം എം.ബി.എ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 25 ന് ഇന്റർവ്യൂ നടത്തുകയും, 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്റ്റ് 1 ന് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്യണം. വിശദമായ വിജ്ഞാപനം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
•പരീക്ഷാതീയതി
നാലാം സെമസ്റ്റർ യൂ. ജി (സി.ബി.സി.എസ്.എസ് കോളേജ് സ്റ്റഡി - ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി/ മേഴ്‌സിചാൻസ് - 2013 ന് മുൻപുള്ള അഡ്മിഷൻ) ജൂൺ 2017 ഡിഗ്രി പരീക്ഷകൾ ജൂൺ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മൂന്നും നാലും സെമസ്റ്റർ ബി.എ/ബി.കോം(സി.ബി.സി.എസ്.എസ് - 2015 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷകൾ യഥാക്രമം ജൂൺ 9, 26 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മെയ് 30 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബി. എസ്‌സി. നേഴ്‌സിങ് (2007 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സിചാൻസ്) ഡിഗ്രി പരീക്ഷകൾക്ക് കോട്ടയം ഗാന്ധി നഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് നഴസിങ് എഡ്യൂക്കേഷൻ മാത്രമായിരിക്കും പരീക്ഷാകേന്ദ്രം.
•പ്രാക്ടിക്കൽ പരീക്ഷ
2017 ഏപിലിൽ നടത്തിയ ാലാം സെമസ്റ്റർ ബി. എസ്. സി അക്വാകൾച്ചർ & ബി. എസ്‌സി. ഇന്റസ്ട്രിയൽ ഫിഷ് ആന്റ് ഫിഷറീസ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 5, 6 തീയതികളിൽ കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
2017 ഫെബ്രുവരിയിൽ നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. ജെ (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 7 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
2017 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി. എസ്‌സി. കമ്പ്യൂർ സയൻസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2013 & 2014 അഡ്മിഷൻ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് 30 ന് അതാത് കോളേജുകള#ിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
•എം. ഫിൽ എഡ്യൂക്കേഷൻ ക്ലാസ്സുകൾ ജൂൺ 1 ന് ആരംഭിക്കും.
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2016-2017 ബാച്ച് എം.ഫിൽ ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കും പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് ഹാജരാകണം.
•വാക്ക് - ഇൻ ഇന്റർവ്യൂ
മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌കൂൾ ഓഫ് ബയോസയൻസസിൽ ആരംഭിക്കുന്ന ഡി. എസ്. ടി - പഴ്‌സ് പ്രോജക്ടിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് ജൂൺ 2 ന് 10 മണിക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ടാലിയിലുള്ള പരിചയം അഭികാമ്യം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണം. ഫോൺ : 0481 - 2731035.ൽ
•സിൻഡിക്കേറ്റ് യോഗം മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാലാ ജൂൺ 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന സിൻഡിക്കേറ്റ് യോഗം ജൂൺ 5 ന് 11 മണിക്ക് സിൻഡിക്കേറ്റ് ഹാളിൽ വച്ച് നടത്തും.
Maximum Share....
•പരീക്ഷാതീയതി
രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 23 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 8 വരെയും, 50 രൂപ പിഴയോടെ 9 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകര്‍ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
•പരീക്ഷാഫലം
2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം (നോണ്‍ സി.എസ്.എസ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
2016 ജൂലായ് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും.
2016 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മലയാളം (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി) / നോണ്‍ സി. എസ്. എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആലുവ യു.സി. കോളേജിലെ പി. സേതുലക്ഷ്മി, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ഷമി ചെറിയാന്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജിലെ സുകേഷ്. കെ. ദിവാകര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും.
•പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് ഫലം
ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി 2016 ഒക്‌ടോബറില്‍ നടത്തിയ പി. എച്ച്. ഡി കോഴ്‌സ് വര്‍ക് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
•എം. ഫില്‍ പ്രവേശന പരീക്ഷാ ഫലം
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2016-17 അധ്യയന വര്‍ഷം എംഫില്‍ കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. വിവരങ്ങള്‍ക്ക് www.mgu.ac.in
•എം.ഫില്‍. എസ്.ടി സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എം.ഫില്‍ ബയോസയന്‍സസ് കോഴ്‌സില്‍ ഒരു എസ്.ടി സംവരണ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള, യോഗ്യരായ അപേക്ഷകര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ന് സ്‌കൂള്‍ ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം. എസ്.ടി വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി വിഭാഗത്തെ പരഗണിക്കുന്നതാണ്. ഫോണ്‍: 0481 2731035
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ എം.ഫില്‍ കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 രാവിലെ 10.30 ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം.
•ഉത്തരക്കടലാസ് തിരിച്ചേല്‍പ്പിക്കണം.
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി കൈപ്പറ്റിയിട്ടുള്ള ചിഫ് / അഡീഷണല്‍ എക്‌സാമിനര്‍മാര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസ് മെയ് 30 ന് 4 മണിക്കു മുന്‍പായി ബന്ധപ്പെട്ട മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഏല്‍പ്പിക്കണം.
•സിന്‍ഡിക്കേറ്റ് യോഗം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ജൂണ്‍ 1 രാവിലെ 10.30 ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.
പരമാവധി ഷെയർ ചെയ്‌യുക
•പരീക്ഷാതീയതി
രണ്ടാം വര്‍ഷ ബി.ഫാം (2015 അഡ്മിഷന്‍ - റഗുലര്‍/2015 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 16 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മെയ് 30 വരെയും, 50 രൂപ പിഴയോടെ 31 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ 2 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും, വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനു 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ - ലേണിംഗ് ഡിസെബിലിറ്റി & ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (ക്രഡിറ്റ് & സെമസ്റ്റര്‍ - റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 14 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 1 വരെയും, 50 രൂപ പിഴയോടെ 2 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 5 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും, വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനു 20 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
•പരീക്ഷമാറ്റി
ജൂണ്‍ 6 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എ / ബി.കോം (സി.ബി.സി.എസ്.എസ്-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 26 മുതല്‍ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിള്‍ പിന്നീട്.
•പ്രാക്ടിക്കല്‍പരീക്ഷ
2017 മാര്‍ച്ചില്‍ നടത്തിയ മോഡല്‍ 1, 2 നാലാം സെമസ്റ്റര്‍ ബി.എസ്.സി. ഫിസിക്‌സ് ഇ.ഇ.എം / ഇന്‍സ്ട്രുമെന്റേഷന്‍ (സി.ബി.സി.എസ്.എസ്-റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 7 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ ഹാള്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. എറണാകുളം സെന്റ് തേരേസാസ് കോളേജ്, മഹാരാജാസ് കോളേജ് എന്നീ കോളേജുകളിലെ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലും, ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പരിക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ 2017 മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ ബി. എഫ്. എ (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 5 മുതല്‍ 13 വരെയും, ഫൈനല്‍ ഇയര്‍ (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 14 മുതല്‍ ജൂലായ് 7 വരെയും നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
•പരീക്ഷാഫലം
2015 ഒക്‌ടോബറില്‍ നടത്തിയ അവസാന വര്‍ഷ എം.എസ്.സി. ബോട്ടണി (മേഴ്‌സി ചാന്‍സ്-2001 ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 15 വരെ സ്വീകരിക്കും.
2016 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ജിയോളജി (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ജിയോളജി (റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും.
സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ 2017 ജനുവരി മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി / മൈക്രോബയോളജി / ബയോടെക്‌നോളജി &ബയോഫിസിക്‌സ് (റഗുലര്‍ / റീഅപ്പിയറന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ 2017 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
•പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് ഫലം
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് 2016 സെപ്റ്റംബറില്‍ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
•കോളേജ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍, സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകള്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കോളേജ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍, സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ നിയമനത്തിന് അന്യത്ര സേവന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും (ഡെപ്യൂട്ടേഷന്‍) വിധേയമായി സര്‍വ്വകലാശാല / കോളേജുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ സര്‍വ്വകലാശാലാ സറ്റാറ്റിയൂട്ട് 1997 അദ്ധ്യായം 45 ഖണ്ഡം 20(4) പ്രകാരം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ മുന്‍കൂര്‍ പകര്‍പ്പും തൊഴില്‍ ദായകനില്‍ നിന്നുള്ള നിരാക്ഷേപപത്രവും സമര്‍പ്പിക്കണം. യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയ വിശദവിവരങ്ങളും, അപേക്ഷാഫോമും www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം രജിസ്ട്രാര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം-686560 എന്ന വിലാസത്തില്‍ മെയ് 31 ന് മുന്‍പായി സമര്‍പ്പിക്കണം.
MAX SHARE
•എം.ജി ബിരുദ ഏകജാലക പ്രവേശനം: 37887 അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്തു
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനുശേഷം 37887 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിക്കുകയുണ്ടായി. 28311 അപേക്ഷകര്‍ ബാങ്കില്‍ ഫീസ് അടക്കുകയും ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും. സ്‌പോര്‍ട്‌സ് / കള്‍ച്ചറല്‍ / വികലാംഗ സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് മെയ് 27 വരെ അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് / കള്‍ച്ചറല്‍ / വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകര്‍ക്ക് മെയ് മാസം 27ാം തീയതി വരെ കോളേജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റ് മെയ് 29ാം തീയതി കോളേജുകളില്‍ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം മെയ് 30 നുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. മേല്‍ സൂചിപ്പിച്ച സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കോളേജധികൃതര്‍ മെയ് 30 ന് തന്നെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യണം. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ക്ക് കോളേജധികൃതല്‍ ഉത്തരവാദികളായിരിക്കും.
•കോളേജുകളുടെ ശ്രദ്ധയ്ക്ക്
ചില കോളേജുകള്‍ പ്രവേശനം സംബന്ധിച്ച് സ്വന്തം നിലയില്‍ പത്രപരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്യാപ് പ്രവേശനം സംബന്ധിച്ച് ഇത്തരത്തില്‍ സ്വന്തം നിലയില്‍ കോളേജുകള്‍ പരസ്യം നല്‍കാന്‍ പാടുള്ളതല്ല. മാനേജ്‌മെന്റ് / കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള പ്രവേശന നടപടികള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ചു മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇതിനു വിരുദ്ധമായ നടപടികള്‍ സര്‍വ്വകലാശാല ഗൗരവമായി കാണുന്നതും യുക്തമായ അനന്തര നടപടികള്‍ സ്വീകരിക്കുന്നതുമാണ്. മേല്‍പ്പറഞ്ഞ സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയിലേക്ക് ഒടുക്കേണ്ട ഫീസ് ഓണ്‍ലൈനായി ഒടുക്കുന്നതിന് കോളേജധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്.
•പ്രാക്ടിക്കല്‍
2017 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. സ്‌പേസ് സയന്‍സ് & ടെക്‌നോളജി (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 24 ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ്-റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 30 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
•പരീക്ഷാതീയതി
ഏഴാം സെമസ്റ്റര്‍ ബി.ടെക്(പഴയ സ്‌കീം) 2017 മെയ് / ജൂണ്‍ പരീക്ഷയുടെ ഇലക്ടീവ് 1 - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് എക്‌സ്‌പേര്‍ട്ട് സിസ്റ്റം പേപ്പറിന്റെ പരീക്ഷ ജൂണ്‍ 2 വെള്ളിയാഴ്ച 9.30 മുതല്‍ 12.30 വരെ നടത്തും.
•പരീക്ഷാഫലം
2016 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി / ബെറ്റര്‍മെന്റ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി / ബെറ്റര്‍മെന്റ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ 2017 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഡിസെബിലിറ്റി സ്റ്റഡീസ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം റഗുലര്‍ / എം.ടി.എം റീ അപ്പിയറന്‍സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
•പി.എച്ച്.ഡി നല്‍കി
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എം.എച്ച്. ഷൈല, വി. അമ്പിളി (സുവോളജി), അബിന്‍ വര്‍ഗ്ഗീസ് (എന്‍വയോണ്‍മെന്റല്‍ സയന്‍സസ്). സുനില്‍. സി. വട്ടപ്പാലം (ഫിസിക്‌സ്). കെ.ആര്‍. സൗമ്യ (മൈക്രോബയോളജി), എം.ആര്‍. വിജയന്‍ (എഡ്യൂക്കേഷന്‍), കെ. എസ്. സിന്ധു (കെമിസ്ട്രി) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കി.
•ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണവും ഉപരിപഠന സാധ്യതകളും: എം.ജി യില്‍ സെമിനാര്‍
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകളില്‍ ഗവേഷണവും ഉപരിപഠനസാധ്യതകളും' എന്ന വിഷയത്തില്‍ എന്‍ഡവര്‍ സ്‌കോളര്‍ഷിപ്പ് ജേതാവും അംബാസിഡറുമായ ഡോ. കെ.എസ്. ബീന, മെയ് 24-ാം തീയതി ബുധനാഴ്ച രാവിലെ 10.15-ന് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ വെച്ച് ചര്‍ച്ചാ ക്ലാസ്സ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദക്കാര്‍, ഗവേഷകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9446224240
•ഇ-ലേണിംഗ് പുസ്തകപ്രകാശനം
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ ജനുവരി 16-ാം തീയതി മുതല്‍ 30 വരെ നടത്തിയ ഇ-ലേണിംഗ് ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുന്ന 'ഇന്‍സ്ട്രക്ഷനല്‍ ഡിസൈന്‍ ഫോര്‍ ഷോര്‍ട്ട് ലേണിംഗ് ഓബ്ജക്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മെയ് 24-ാം തീയതി ബുധനാഴ്ച രാവിലെ 10.30-ന് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ വെച്ച് വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 944622424
•••••••• ••••••••••. •••••••••••
പേജിൽ വരുന്ന അപ്ഡേറ്റ്സ് പലരുടെയും നോട്ടിഫിക്കേഷൻ ആയി വരണില്ലെന്നു അറിയിച്ചു
പേജിൽ വരുന്ന അപ്ഡേറ്റ്സ് ലൈക്ക് ചെയ്‌യുക
അല്ലാതെ വെറുതെ പേജ് ലൈക്ക് ചെയ്തു നോട്ടിഫിക്കേഷൻ വായിച്ചിരിക്കാതെ ദിവസസും ഇത്രയൊക്കെ ടൈപ്പ് ചെയ്യുന്നതല്ലേ
അതിനെങ്കിലും ലൈക് ചെയൂ
എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 29 വരെ രജിസ്ട്രേഷനുണ്ടാകും സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/എസ്‌ഇബിസി/ഇബിഎഫ്സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണ ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം.
ഓരോ കോളേജുകളിലെയും അക്കാദമിക് പ്രോഗ്രാം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. പ്രോസ്പെക്റ്റസിന്റെ സംക്ഷിപ്ത രൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്. notification >>>> http://103.251.43.157/CAP/UGCAP2017/docs/Notification_UGCAP_2017.pdf ..ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ടി സര്‍വ്വകലാശാലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, അക്ഷയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ഏകജാലക ഹെല്‍പ് ഡെസ്കുകള്‍ ഏര്‍പ്പെടുത്തി. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് തിരുവല്ല, പത്തനംതിട്ട, അടിമാലി, കട്ടപ്പന, നോര്‍ത്ത് പറവൂര്‍, വൈക്കം, ഇടപ്പള്ളി സ്റ്റാസ് എന്നീ സ്ഥലങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുകളെ സമീപിക്കാം. രജിസ്ട്രേഷന്‍ ഫീസ്, എസ്സി/എസ്ടി വിഭാഗത്തിന് 300 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി വെബ്സൈറ്റ് www.cap.mgu.ac.in സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ : 0481 6555564, 2733379, 2733581
സ്പോര്‍ട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകര്‍ക്ക് 22 വരെ കേളേജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം