Monday, 20 February 2017

U G Results (B.com,Bsc.BA)

4th Semester BSC Results Published
http://14.139.185.89/cbcsshrCamp/index.php?module=public&page=viewMrks

Thursday, 16 February 2017

അപേക്ഷാതീയതി

ഒന്നാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം- 2008 മുതലുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 8 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
രണ്ടാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം- 2008 മുതലുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 2 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
ഒന്നാം സെമസ്റ്റര്‍ എം.എ.ജെ.എം.സി (2016 അഡ്മിഷന്‍-റഗുലര്‍) / ഒന്നാം സെമസ്റ്റര്‍ എം.സി.ജെ (2016 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 7 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലെ മൂന്നാം സെമസ്റ്റര്‍ എം.സി.ജെ (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 3 ന്  ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.


മേഴ്‌സിചാന്‍സ് പരീക്ഷ

മൂന്നാം സെമസ്റ്റര്‍ പി.ജി(നോണ്‍ സി.എസ്.എസ്-2012ന് മുന്‍പുള്ള അഡ്മിഷന്‍) അവസാന മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് 10000 രൂപ സ്‌പെഷ്യല്‍ ഫീസടച്ച് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.   


പ്രാക്ടിക്കല്‍പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ് (സെപ്ഷ്യല്‍ എഡ്യൂക്കേഷന്‍-ഐ.ഡി-ക്രഡിറ്റ് & സെമസ്റ്റര്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 3 മുതല്‍ മൂവാറ്റുപുഴ നിര്‍മലസദന്‍ ട്രെയിനിങ്ങ് കോളേജ് ഫോര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ വച്ച് നടത്തും.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് (സി.ബി.സി.എസ്.എസ് ഏക വര്‍ഷ പ്രോഗ്രാം റീ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആലുവ സെന്റ് സേവ്യേഴ്‌സ് ട്രെയിനിങ്ങ് കോളേജില്‍ വച്ച് ഫെബ്രുവരി 28ന് നടത്തും.


പരീക്ഷാഫലം

2016 ജൂണില്‍ നടത്തിയ നാലാം  സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.എസ്.എസ്-റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അഖില ജോണ്‍സണ്‍ ഒന്നാം സ്ഥാനവും, കോട്ടയം സി.എം.എസ് കോളേജിലെ റൊവേന ജോലേന്‍ കബ്രാള്‍, ദിവ്യ. പി, എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടിസൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി 25 വരെ സ്വീകരിക്കും.

എം.ജി നാടകോത്സവം ആരംഭിച്ചു

എം.ജി. സര്‍വ്വകലാശാല യൂണിയന്‍ നാടകോത്സവം പാഠകം 2017 ന് തിരിതെളിച്ചു. യൂണിയന്‍ ചെയര്‍മാന്‍ അജയ്‌നാഥ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാന്‍ഹോള്‍ സിനിമയുടെ സംവിധായിക  വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ : ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

പരീക്ഷമാറ്റി

പരീക്ഷമാറ്റി
ഫെബ്രുവരി 2ന് നടത്താനിരുന്ന നാലാംവർഷ ബി.പി.ടി (പുതിയ സ്‌കീം 2012 അഡ്മിഷൻ റഗുലർ ആൻഡ് 2008 - 11 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 21 ന് നടത്താനായി പുനർനിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
അപേക്ഷാതീയതി
ഒന്ന് മുതൽ നാലു വരെ സെമസ്റ്റർ ബി.എ.എൽ - എൽ.എൽ.ബി (പഞ്ചവത്സര-2011 ന് മുൻപുള്ള ബാച്ച്)സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്ക് പിഴയില്ലാതെ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. അപേക്ഷകർ ഒരു പേപ്പറിന് 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിന് പുറമേ അടക്കണം.
പരീക്ഷാഫലം
2016 ആഗസ്റ്റിൽ നടത്തിയ ഒന്ന്, രണ്ട് വർഷ ബി.പി.ഇ സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 25 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ഒക്‌ടോബറിൽ നടത്തിയ ഫൈനൽ സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് ഇൻ മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷനിലെ ആരതി.എസ്.എസ് (3662/4500), നിസി. എൽ. ജോൺ (3594/4500), രേഷ്മ. പി. കെ (3449/4500) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 21 വരെ സ്വീകരിക്കും.
2016 ഒക്‌ടോബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി(റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 നവംബറിൽ നടത്തിയ മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ജൂണിൽ നടത്തിയ ഒന്നു മുതൽ ആറുവരെ സെമസ്റ്റർ ബി.എ മൾട്ടിമീഡിയ/രണ്ടാം സെമസ്റ്റർ ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ
പ്രിൻസിപ്പൽമാരുടെ യോഗം
എൻജിനിയറിംഗ് കോളേജ് ഒഴികെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം പരീക്ഷാ ചർച്ചകൾക്കായി യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളിൽ 17 ന് രാവിലെ 10.30 ന് നടത്തും. എല്ലാ പ്രിൻസിപ്പൽമാരും പങ്കെടുക്കണം.

Tuesday, 14 February 2017

നാലാം സെമസ്റ്റർ യു ജി പരീക്ഷ ഫലങ്ങൾ

നാലാം സെമസ്റ്റർ യു ജി പരീക്ഷ ഫലങ്ങൾ ഈ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു

അഞ്ചാം സെമസ്റ്റർ പരീക്ഷ ഫലങ്ങൾ അടുത്ത ആയചയോടെ എന്ന റിപ്പോർട്ടുകൾ വരുന്നു{Expected Date}

യു ജി നാലാം സെമസ്റ്ററിന്റെയും ആറാം സെമസ്റ്ററിന്റെയും പരീക്ഷയുടെ ഫീസ് അടക്കേണ്ട അവസാന തീയതി 20 വരെ

യു ജി നാലാം സെമസ്റ്ററിന്റെയും ആറാം സെമസ്റ്ററിന്റെയും പരീക്ഷയുടെ ഫീസ് അടക്കേണ്ട അവസാന തീയതി 20 വരെ

Monday, 13 February 2017

Informations....

അഫിലിയേറ്റഡ്‌ കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.എ- ഇക്കണോമിക്‌സ്- സി.ബി.സി.എസ്.എസ്-ഓണേഴ്‌സ് (അണ്ടർ ഗ്രാജുവേറ്റ് പരീക്ഷകൾ - റഗുലർ/റീഅപ്പിയറൻസ്-2013ന് മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ 23ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 17 വരെയും സ്വീകരിക്കും.
തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്റ്റർ എം.ടെക് (2016 അഡ്മിഷൻ-റഗുലർ) ഡിഗ്രി പരീക്ഷകൾ 21ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 17 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിന് പുറമേ അടക്കണം.
ഒന്നാം വർഷ ബി.എസ്‌സി. എം.എൽ.ടി (പുതിയ സ്‌കീം-2008 മുതലുള്ള അഡ്മിഷൻ-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 28 ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും. അപേക്ഷകർ ഒരുപേപ്പറിന് 20 രൂപ സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
അഫിലിയേറ്റഡ്‌ കോളേജുകളിലെ നാലാം സെമസ്റ്റർ (റഗുലർ), ആറാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ് അണ്ടർഗ്രാജുവേറ്റ് പരീക്ഷകൾ യഥാക്രമം മാർച്ച് 21, 22 തീയതികളിൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും സ്വീകരിക്കും. അപേക്ഷാഫോമിന് 20 രൂപയും സി.വി ക്യാമ്പ് ഫീസായി റഗുലർ വിദ്യാർത്ഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരുപേപ്പറിന് 20 രൂപ (പരമാവധി 100) നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. നാലാം സെമസ്റ്റർ റഗുലർ വിദ്യാർത്ഥികൾ ഓൺലൈനായി കോളേജ് മുഖേന രജിസ്‌ട്രേഷൻ നടത്തണം. ഇംപ്രൂവ്‌മെന്റിന് അപേക്ഷിക്കുന്നവർ 50 രൂപ പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമേ അടക്കണം. ഇന്റേണൽ റീ ഡൂ ചെയ്യുന്നവർ ഒരുപേപ്പറിന് 100 രൂപ ഫീസും മാർക്ക്‌ലിസ്റ്റിന് 25 രൂപയും അടയ്ക്കണം. ആറാം സെമസ്റ്റർ വിദ്യാർത്ഥികളിൽ പ്രൊജക്ട് ചെയ്യുന്നവർ പ്രൊജക്ട് ഇവാല്യൂവേഷൻ ഫീസായി 100 രൂപ അടക്കണം. ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ ആദ്യം എഴുതുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് 100 രൂപയുംഗ്രേഡ് കാർഡിന് 100 രൂപയും അടയ്ക്കണം. അപേക്ഷാഫോറം സർവകലാശാലാ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

തീയതി നീട്ടി
ബി.ആർക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ സർവകലാശാലായിൽ സ്വീകരിക്കുന്ന അവസാന തീയതി 13 വരെയാക്കി നീട്ടി.

പ്രാക്ടിക്കൽപരീക്ഷ
മൂന്നാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്.എസ്-2015 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി-2012 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 15 മുതൽ അതാത്‌ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
2016 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രൊജക്ട്, വൈവാവോസി 15 മുതൽ അതാത്‌ കോളേജുകളിൽ നടത്തും.
2016 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി ഡിഗ്രി പരീക്ഷകളുടെ ഹാൻസ് ഒൺ ട്രെയിനിംഗ്-വൈവാവോസി 16, 17 തീയതികളിൽ എറണാകുളം സെന്റ് ആൽബർട്‌സ്‌ കോളേജിൽ വച്ച് നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്‌സ് (സി.എസ്.എസ്-2015 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി-2012 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 15 മുതൽ 30 വരെ അതാത്‌ കേന്ദ്രങ്ങളിൽ നടത്തും.

പരീക്ഷാഫലം
2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി-നോൺ സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 25 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് ഫിസിക്‌സ്- സി.എസ്.എസ് (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 25 വരെ സ്വീകരിക്കും.
2016 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽ.എൽ.ബി (റഗുലർ/സപ്ലിമെന്ററി ത്രിവർഷ)/ഏഴാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (പഞ്ചവത്സര) (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 21 വരെ സ്വീകരിക്കും.
2016 ആഗസ്റ്റ്, സെപ്തംബർ, നവംബർ മാസങ്ങളിൽ നടത്തിയ രണ്ട്, അഞ്ച്, ആറ് സെമസ്റ്റർ ബി.എച്ച്.എം (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 22 വരെ സ്വീകരിക്കും.

സെക്യൂരിറ്റി ഗാർഡ് ഒഴിവ്
എം.ജി സർവകലാശാലാ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ താല്ക്കാലിക ഒഴിവുണ്ട്. ജില്ലാ സൈനിക വെൽഫെയർബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും 2017 ജനുവരി 1ന് 59 വയസ്സ് കഴിയാത്തവരുമായ ഇന്ത്യൻ പൗരന്മാരായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അപേക്ഷ, പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11ന് ആർപ്പൂക്കരയിലുള്ള മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

എം.ജി കലോത്സവം : ഓൺലൈൻ രജിസ്‌ട്രേഷൻ 12 വരെ നീട്ടി
സർവകലാശാലാ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവം നൂപുര-2017ന് ഓൺലൈനായി 12ന് രാത്രി 12 മണി വരെ രജിസ്റ്റർ ചെയ്യാം. അതിനുശേഷം 15 വരെ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതിയോടെ അപേക്ഷിക്കാം. ഫോൺ നമ്പർ : 9747 545 805, 9744 121 987, 9020 255 044.