•എം.ജി ബിരുദ ഏകജാലക പ്രവേശനം: 37887 അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്തു
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനുശേഷം 37887 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിക്കുകയുണ്ടായി. 28311 അപേക്ഷകര്‍ ബാങ്കില്‍ ഫീസ് അടക്കുകയും ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും. സ്‌പോര്‍ട്‌സ് / കള്‍ച്ചറല്‍ / വികലാംഗ സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് മെയ് 27 വരെ അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് / കള്‍ച്ചറല്‍ / വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകര്‍ക്ക് മെയ് മാസം 27ാം തീയതി വരെ കോളേജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റ് മെയ് 29ാം തീയതി കോളേജുകളില്‍ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം മെയ് 30 നുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. മേല്‍ സൂചിപ്പിച്ച സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കോളേജധികൃതര്‍ മെയ് 30 ന് തന്നെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യണം. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ക്ക് കോളേജധികൃതല്‍ ഉത്തരവാദികളായിരിക്കും.
•കോളേജുകളുടെ ശ്രദ്ധയ്ക്ക്
ചില കോളേജുകള്‍ പ്രവേശനം സംബന്ധിച്ച് സ്വന്തം നിലയില്‍ പത്രപരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്യാപ് പ്രവേശനം സംബന്ധിച്ച് ഇത്തരത്തില്‍ സ്വന്തം നിലയില്‍ കോളേജുകള്‍ പരസ്യം നല്‍കാന്‍ പാടുള്ളതല്ല. മാനേജ്‌മെന്റ് / കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള പ്രവേശന നടപടികള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ചു മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇതിനു വിരുദ്ധമായ നടപടികള്‍ സര്‍വ്വകലാശാല ഗൗരവമായി കാണുന്നതും യുക്തമായ അനന്തര നടപടികള്‍ സ്വീകരിക്കുന്നതുമാണ്. മേല്‍പ്പറഞ്ഞ സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയിലേക്ക് ഒടുക്കേണ്ട ഫീസ് ഓണ്‍ലൈനായി ഒടുക്കുന്നതിന് കോളേജധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്.
•പ്രാക്ടിക്കല്‍
2017 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. സ്‌പേസ് സയന്‍സ് & ടെക്‌നോളജി (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 24 ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ്-റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 30 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
•പരീക്ഷാതീയതി
ഏഴാം സെമസ്റ്റര്‍ ബി.ടെക്(പഴയ സ്‌കീം) 2017 മെയ് / ജൂണ്‍ പരീക്ഷയുടെ ഇലക്ടീവ് 1 - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് എക്‌സ്‌പേര്‍ട്ട് സിസ്റ്റം പേപ്പറിന്റെ പരീക്ഷ ജൂണ്‍ 2 വെള്ളിയാഴ്ച 9.30 മുതല്‍ 12.30 വരെ നടത്തും.
•പരീക്ഷാഫലം
2016 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി / ബെറ്റര്‍മെന്റ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി / ബെറ്റര്‍മെന്റ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ 2017 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഡിസെബിലിറ്റി സ്റ്റഡീസ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം റഗുലര്‍ / എം.ടി.എം റീ അപ്പിയറന്‍സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
•പി.എച്ച്.ഡി നല്‍കി
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എം.എച്ച്. ഷൈല, വി. അമ്പിളി (സുവോളജി), അബിന്‍ വര്‍ഗ്ഗീസ് (എന്‍വയോണ്‍മെന്റല്‍ സയന്‍സസ്). സുനില്‍. സി. വട്ടപ്പാലം (ഫിസിക്‌സ്). കെ.ആര്‍. സൗമ്യ (മൈക്രോബയോളജി), എം.ആര്‍. വിജയന്‍ (എഡ്യൂക്കേഷന്‍), കെ. എസ്. സിന്ധു (കെമിസ്ട്രി) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കി.
•ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണവും ഉപരിപഠന സാധ്യതകളും: എം.ജി യില്‍ സെമിനാര്‍
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകളില്‍ ഗവേഷണവും ഉപരിപഠനസാധ്യതകളും' എന്ന വിഷയത്തില്‍ എന്‍ഡവര്‍ സ്‌കോളര്‍ഷിപ്പ് ജേതാവും അംബാസിഡറുമായ ഡോ. കെ.എസ്. ബീന, മെയ് 24-ാം തീയതി ബുധനാഴ്ച രാവിലെ 10.15-ന് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ വെച്ച് ചര്‍ച്ചാ ക്ലാസ്സ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദക്കാര്‍, ഗവേഷകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9446224240
•ഇ-ലേണിംഗ് പുസ്തകപ്രകാശനം
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ ജനുവരി 16-ാം തീയതി മുതല്‍ 30 വരെ നടത്തിയ ഇ-ലേണിംഗ് ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുന്ന 'ഇന്‍സ്ട്രക്ഷനല്‍ ഡിസൈന്‍ ഫോര്‍ ഷോര്‍ട്ട് ലേണിംഗ് ഓബ്ജക്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മെയ് 24-ാം തീയതി ബുധനാഴ്ച രാവിലെ 10.30-ന് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ വെച്ച് വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 944622424
•••••••• ••••••••••. •••••••••••
പേജിൽ വരുന്ന അപ്ഡേറ്റ്സ് പലരുടെയും നോട്ടിഫിക്കേഷൻ ആയി വരണില്ലെന്നു അറിയിച്ചു
പേജിൽ വരുന്ന അപ്ഡേറ്റ്സ് ലൈക്ക് ചെയ്‌യുക
അല്ലാതെ വെറുതെ പേജ് ലൈക്ക് ചെയ്തു നോട്ടിഫിക്കേഷൻ വായിച്ചിരിക്കാതെ ദിവസസും ഇത്രയൊക്കെ ടൈപ്പ് ചെയ്യുന്നതല്ലേ
അതിനെങ്കിലും ലൈക് ചെയൂ
No comments:
Post a Comment