Friday, 26 May 2017

26/05/2017

•സി. ബി. എസ്. സി പരിക്ഷാഫലം വൈകുന്നതിനാൽ, എം. ജി സർവ്വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പോർട്‌സ് കൾച്ചറൽ വികലാംഗ ക്വോട്ടാകളിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള തീയതികൾ നീട്ടിയിട്ടുണ്ട്. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

•എം.ബി.എ പ്രവേശനം
എം.ജി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ 2017-18 അധ്യയന വർഷം എം.ബി.എ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 25 ന് ഇന്റർവ്യൂ നടത്തുകയും, 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്റ്റ് 1 ന് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്യണം. വിശദമായ വിജ്ഞാപനം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

•പരീക്ഷാതീയതി
നാലാം സെമസ്റ്റർ യൂ. ജി (സി.ബി.സി.എസ്.എസ് കോളേജ് സ്റ്റഡി - ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി/ മേഴ്‌സിചാൻസ് - 2013 ന് മുൻപുള്ള അഡ്മിഷൻ) ജൂൺ 2017 ഡിഗ്രി പരീക്ഷകൾ ജൂൺ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മൂന്നും നാലും സെമസ്റ്റർ ബി.എ/ബി.കോം(സി.ബി.സി.എസ്.എസ് - 2015 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷകൾ യഥാക്രമം ജൂൺ 9, 26 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മെയ് 30 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബി. എസ്‌സി. നേഴ്‌സിങ് (2007 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സിചാൻസ്) ഡിഗ്രി പരീക്ഷകൾക്ക് കോട്ടയം ഗാന്ധി നഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് നഴസിങ് എഡ്യൂക്കേഷൻ മാത്രമായിരിക്കും പരീക്ഷാകേന്ദ്രം.

•പ്രാക്ടിക്കൽ പരീക്ഷ

2017 ഏപിലിൽ നടത്തിയ ാലാം സെമസ്റ്റർ ബി. എസ്. സി അക്വാകൾച്ചർ & ബി. എസ്‌സി. ഇന്റസ്ട്രിയൽ ഫിഷ് ആന്റ് ഫിഷറീസ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 5, 6 തീയതികളിൽ കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2017 ഫെബ്രുവരിയിൽ നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. ജെ (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 7 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2017 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി. എസ്‌സി. കമ്പ്യൂർ സയൻസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2013 & 2014 അഡ്മിഷൻ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് 30 ന് അതാത് കോളേജുകള#ിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

•എം. ഫിൽ എഡ്യൂക്കേഷൻ ക്ലാസ്സുകൾ ജൂൺ 1 ന് ആരംഭിക്കും.
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2016-2017 ബാച്ച് എം.ഫിൽ ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കും പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് ഹാജരാകണം.

•വാക്ക് - ഇൻ ഇന്റർവ്യൂ
മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌കൂൾ ഓഫ് ബയോസയൻസസിൽ ആരംഭിക്കുന്ന ഡി. എസ്. ടി - പഴ്‌സ് പ്രോജക്ടിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് ജൂൺ 2 ന് 10 മണിക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ടാലിയിലുള്ള പരിചയം അഭികാമ്യം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണം. ഫോൺ : 0481 - 2731035.ൽ

•സിൻഡിക്കേറ്റ് യോഗം മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാലാ ജൂൺ 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന സിൻഡിക്കേറ്റ് യോഗം ജൂൺ 5 ന് 11 മണിക്ക് സിൻഡിക്കേറ്റ് ഹാളിൽ വച്ച് നടത്തും.

Maximum Share....

No comments:

Post a Comment