ഒന്നാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം- 2008 മുതലുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 8 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
രണ്ടാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം- 2008 മുതലുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 2 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
ഒന്നാം സെമസ്റ്റര്‍ എം.എ.ജെ.എം.സി (2016 അഡ്മിഷന്‍-റഗുലര്‍) / ഒന്നാം സെമസ്റ്റര്‍ എം.സി.ജെ (2016 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 7 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലെ മൂന്നാം സെമസ്റ്റര്‍ എം.സി.ജെ (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 3 ന് ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.
മേഴ്‌സിചാന്‍സ് പരീക്ഷ
മൂന്നാം സെമസ്റ്റര്‍ പി.ജി(നോണ്‍ സി.എസ്.എസ്-2012ന് മുന്‍പുള്ള അഡ്മിഷന്‍) അവസാന മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് 10000 രൂപ സ്‌പെഷ്യല്‍ ഫീസടച്ച് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എഡ് (സെപ്ഷ്യല്‍ എഡ്യൂക്കേഷന്‍-ഐ.ഡി-ക്രഡിറ്റ് & സെമസ്റ്റര്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 3 മുതല്‍ മൂവാറ്റുപുഴ നിര്‍മലസദന്‍ ട്രെയിനിങ്ങ് കോളേജ് ഫോര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ വച്ച് നടത്തും.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് (സി.ബി.സി.എസ്.എസ് ഏക വര്‍ഷ പ്രോഗ്രാം റീ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആലുവ സെന്റ് സേവ്യേഴ്‌സ് ട്രെയിനിങ്ങ് കോളേജില്‍ വച്ച് ഫെബ്രുവരി 28ന് നടത്തും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.എസ്.എസ്-റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അഖില ജോണ്‍സണ്‍ ഒന്നാം സ്ഥാനവും, കോട്ടയം സി.എം.എസ് കോളേജിലെ റൊവേന ജോലേന്‍ കബ്രാള്‍, ദിവ്യ. പി, എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടിസൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി 25 വരെ സ്വീകരിക്കും.
എം.ജി നാടകോത്സവം ആരംഭിച്ചു
എം.ജി. സര്‍വ്വകലാശാല യൂണിയന്‍ നാടകോത്സവം പാഠകം 2017 ന് തിരിതെളിച്ചു. യൂണിയന്‍ ചെയര്‍മാന്‍ അജയ്‌നാഥ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാന്‍ഹോള്‍ സിനിമയുടെ സംവിധായിക വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ : ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
No comments:
Post a Comment