Thursday, 16 February 2017

പരീക്ഷമാറ്റി

പരീക്ഷമാറ്റി
ഫെബ്രുവരി 2ന് നടത്താനിരുന്ന നാലാംവർഷ ബി.പി.ടി (പുതിയ സ്‌കീം 2012 അഡ്മിഷൻ റഗുലർ ആൻഡ് 2008 - 11 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 21 ന് നടത്താനായി പുനർനിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
അപേക്ഷാതീയതി
ഒന്ന് മുതൽ നാലു വരെ സെമസ്റ്റർ ബി.എ.എൽ - എൽ.എൽ.ബി (പഞ്ചവത്സര-2011 ന് മുൻപുള്ള ബാച്ച്)സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്ക് പിഴയില്ലാതെ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. അപേക്ഷകർ ഒരു പേപ്പറിന് 20 രൂപയും (പരമാവധി 100) സി.വി.ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിന് പുറമേ അടക്കണം.
പരീക്ഷാഫലം
2016 ആഗസ്റ്റിൽ നടത്തിയ ഒന്ന്, രണ്ട് വർഷ ബി.പി.ഇ സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 25 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ഒക്‌ടോബറിൽ നടത്തിയ ഫൈനൽ സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് ഇൻ മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷനിലെ ആരതി.എസ്.എസ് (3662/4500), നിസി. എൽ. ജോൺ (3594/4500), രേഷ്മ. പി. കെ (3449/4500) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 21 വരെ സ്വീകരിക്കും.
2016 ഒക്‌ടോബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി(റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 നവംബറിൽ നടത്തിയ മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
2016 ജൂണിൽ നടത്തിയ ഒന്നു മുതൽ ആറുവരെ സെമസ്റ്റർ ബി.എ മൾട്ടിമീഡിയ/രണ്ടാം സെമസ്റ്റർ ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ
പ്രിൻസിപ്പൽമാരുടെ യോഗം
എൻജിനിയറിംഗ് കോളേജ് ഒഴികെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം പരീക്ഷാ ചർച്ചകൾക്കായി യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളിൽ 17 ന് രാവിലെ 10.30 ന് നടത്തും. എല്ലാ പ്രിൻസിപ്പൽമാരും പങ്കെടുക്കണം.

No comments:

Post a Comment