Tuesday, 6 June 2017

•ബിരുദ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

•ബിരുദ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ നാളെ വൈകീട്ട് അഞ്ചുമണി വരെ പുതുക്കാവുന്നതും ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താവുന്നതുമാണ്. അപേക്ഷകർക്ക് ഉചിതമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിലേക്ക് ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്‌സ് മാർക്കും, ട്രയൽ അലോട്ട്മെന്റിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങൾ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്‌സ് മാർക്ക്, വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങൾ, ലാസ്റ്റ് റാങ്ക് വിശദാംശംങ്ങൾ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുതുതായി നൽകുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അപേക്ഷയിലെ കൃത്യത ഉറപ്പു വരുത്തുന്നതിനും അനുയോജ്യമായ ഓപ്ഷനുകൾ നൽകുന്നതിനും ആവശ്യമായ വിവരങ്ങൾ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഒന്നാം അലോട്ട്‌മെന്റ് ഈ മാസം 13 ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ നം : 0481 6555563.

•ബി. എഡ് (സ്‌പെഷ്യൽ എഡ്യൂക്കേഷൻ)

അഫിലിയേറ്റഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് കോളേജുകളിൽ നടത്തുന്ന ബി. എഡ് (സ്‌പെഷ്യൽ എഡ്യൂക്കേഷൻ-ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി) പ്രോഗ്രാമുകൾക്ക് ജൂൺ 16 വരെ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ 19 ന് പ്രസിദ്ധീകരിക്കുകയും 24 ന് അഭിമുഖവും പ്രവേശനവും നടത്തുകയും ജൂലായ് 14 ന് ക്ലാസ്സുകൾ ആരംഭിക്കുകയും ആഗസ്റ്റ് 14 ന് പ്രവേശനം അവസാനിപ്പിക്കുകയും ചെയ്യണം.

•പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും, യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് ടീച്ചേർ എഡ്യൂക്കേഷനിലെയും രണ്ടാം സെമസ്റ്റർ ബി. എഡ് (ക്രഡിറ്റ് & സെമസ്റ്റർ - 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി-ദ്വിവത്സര കോഴ്‌സ്) ഡിഗ്രി പരീക്ഷകൾ ജൂൺ 30 ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജൂൺ 12 വരെയും, 50 രൂപ പിഴയോടെ 13 വരെയും, 500 രൂപ സൂപ്പർഫൈനോടെ 16 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.

•അപേക്ഷാ തീയതി

തൃപ്പൂണിത്തുറ ആർ. എൽ. വി കോളേജിൽ 2016 ജൂലായ് മാസത്തിൽ നടത്തിയ എം. എഫ്. എ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജൂൺ 9 വരെ എം. എഫ്. എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് അപേക്ഷിക്കാം.

•പ്രാക്ടിക്കൽ പരീക്ഷ

2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.സി.എ/ബി. എസ്‌സി കംപ്യൂട്ടർ അപ്ലിക്കേഷൻ (സി.ബി.സി.എസ്.എസ് - 2013 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂൺ 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

No comments:

Post a Comment