മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി ജൂണ്‍ 14 ന് വൈകീട്ട് നാലുമണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ജൂണ്‍ 14 നുള്ളില്‍ ഫീസ് ഒടുക്കാത്താവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്‌മെന്റ് മെമ്മോയും അസ്സല്‍ സാക്ഷ്യപത്രങ്ങളും കോളേജുകളിലെ പരിശോധനയ്ക്കു ശേഷം തിരിച്ചു വാങ്ങണം. ഇവര്‍ കോളേജുകളില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വ്വകലാശാല ഫീസ് അടയ്‌ക്കേണ്ടതാണ്. അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്താണെങ്കില്‍ തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൗകര്യം ജൂണ്‍ 15 മുതല്‍ 16 വരെ ലഭ്യമാണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. ജൂണ്‍ 15 മുതല്‍ 16 വരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന അപേക്ഷകര്‍ക്ക് നാലാം അലോട്ട്‌മെന്റ് വരെ താത്കാലികമായി പ്രവേശനം നേടാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫിസ് ഒടുക്കി സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം 'കണ്‍ഫര്‍മേഷന്‍ സ്ലിപ്' കോളേജില്‍ നിന്നും കൈപ്പറ്റേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0481 6555563, 2733379, 2733581.
•സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം. ഫില്‍ സെലക്ഷന്‍ ലിസ്റ്റ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഇംഗ്ലീഷ്, മലയാളം, തിയേറ്റര്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ എം.ഫില്‍ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും സെലക്ഷന്‍ ലിസ്റ്റും സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ജൂണ്‍ 14 ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാജരാകണം.
•എം.ഫില്‍ പട്ടിക വര്‍ഗ്ഗ സംവരണ സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം.ഫില്‍ ഇംഗ്ലീഷ് വിഷയത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാജരാകണം.
•പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെന്റ് (2016 അഡ്മിഷന്‍) 2017 മെയ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 21 ന് മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ വച്ച് നടത്തും. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
•പരീക്ഷാഫലം
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് 2016 ഒക്‌ടോബര്‍, 2017 ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ ഒന്നും, രണ്ടും സെമസ്റ്റര്‍ എം.ഫില്‍ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്-റഗുലര്‍ / റീ അപ്പിയറന്‍സ്)്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2016 ഓഗസ്റ്റിലും സെപ്റ്റബറിലും നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോ സ്റ്റാറ്റിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുംപുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 23 വരെ സ്വീകരിക്കും.
No comments:
Post a Comment