Mahatma Gandhi University is an Indian state-related public university. It was established on Gandhi Jayanti, 2 October 1983 in the Kottayam district of Kerala, India. Mahatma Gandhi University (formerly Gandhiji University), has been approved by UGC and accredited (B+) by the National Assessment and Accreditation Council of India.
Saturday, 7 April 2018
•സർവകലാശാല ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 23ലേക്ക് മാറ്റി മഹാത്മാഗാന്ധി സർവകലാശാല ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഹർത്താലിനെത്തുടർന്ന് 23ലേക്ക് മാറ്റി. •സ്വാശ്രയ കോളേജ് മാനേജർമാരുടെ യോഗം മാറ്റി പരീക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജർമാരുടെ യോഗം ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ 10ന് രാവിലെ 10.30ന് സർവകലാശാലാ അസംബ്ലിഹാളിൽ നടത്തുന്നതിനായി മാറ്റിവച്ചു. •അപേക്ഷാ തീയതി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി റീഅപ്പിയറൻസ് (20142015 ബാച്ച്) പരീക്ഷ 17ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 12 വരെയും സ്വീകരിക്കും. •പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബിസിഎ./ബിഎസ്സി. കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് മാർച്ച് 2018 (2015 അഡ്മിഷൻ റഗുലർ/2013 2014 അഡ്മിഷൻ സപ്ലിമെന്ററി/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെ വിവിധ കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ ബിഎസ്സി. കന്പ്യൂട്ടർ സയൻസ് (സിബിസിഎസ്എസ്. 2015 അഡ്മിഷൻ റഗുലർ/2013 2014 അഡ്മിഷൻ സപ്ലിമെന്ററി/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18, 19 തീയതികളിൽ വിവിധ കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. 2018 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ സൈബർ ഫോറൻസിക് (സിബിസിഎസ്എസ്. റഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവാവോസി 12ന് അതാത് കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. •വൈവാവോസി ആറാം സെമസ്റ്റർ സിബിസിഎസ്എസ്. യുജി മാത്തമാറ്റിക്സ് മാർച്ച് 2018 (2015 അഡ്മിഷൻ റഗുലർ ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 17ന് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി സ്റ്റാറ്റിസ്റ്റിക്്സ് മാർക്ക് 2018 (2015 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 17ന് കോതമംഗലം എം.എ. കോളേജിലും 19ന് കാലടി ശ്രീശങ്കര കോളേജിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ ബി.എ. ഫിലോസഫി മാർച്ച്/ഏപ്രിൽ 2018 (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും സൂഷ്മപരിശോധനയും 12ന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദുകോളേജിൽവച്ച് നടക്കും. ആറാം സെമസ്റ്റർ ബിഎ. ഫിലോസഫി മാർച്ച് 2018 (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ വൈവാവോസി 12ന് ചങ്ങനാഷേരി എൻഎസ്എസ്. ഹിന്ദു കോളേജിൽ വച്ച് നടത്തും. •മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാം മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതു വിഷയത്തിലും ബിരുദം നേടിയിട്ടുള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി: 16. വിശദവിവരങ്ങൾക്ക് ഫോണ്: 0481 2732922. •പരീക്ഷാഫലം 2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ സുവോളജി (20142015 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 23 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. ബോട്ടണി (സിഎസ്എസ്. റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. •ബി.എ./ബി.കോം (പ്രൈവറ്റ്) ഉത്തരക്കടലാസുകൾ ഒന്നും രണ്ടും സെമസ്റ്റർ യുജി. (പ്രൈവറ്റ്) ബിഎ., ബികോം. പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി ആലുവ യുസി. കോളേജിൽ നിന്നും, യൂണിവേഴ്സിറ്റി കാന്പസിൽ നിന്നും കൈപ്പറ്റിയ അധ്യാപകർ 10, 11 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ തിരികെ എത്തിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment